Saturday, December 15, 2012

പല്ലിയെ കൊല്ലണം എന്ന ഹദീസ് സ്വീകരിക്കണമെന്നോ ?


അസ്സലാമുഅലൈകും വ  റഹ്മതുല്ലാഹി 

കേരളക്കരയില്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ ഇടയില്‍ വളരെ ചൂടോടെ നടക്കുന്ന ഒരു ചര്‍ച്ചയാണ് ഇമാംമുസ്ലിം (റ) തന്റെ സ്വഹീഹില്‍ ഉദ്ധരിച്ച പല്ലിയെ കൊല്ലണം എന്ന പ്രവാചക വചനം. ചില ആളുകള്‍ പറയുന്നു ഇത് ബുദ്ധിക്ക് യോജികുന്നില്ല എന്നതുകൊണ്ട് ഇത്തരം ഹദീസുകള്‍ സ്വീകാര്യമല്ല എന്ന്. അതേപോലെതന്നെ ചിന്തിക്കുന്ന മറ്റു ചില ആളുകള്‍ പറയുന്നു ഇതുപോലുള്ള ഹദീസുകളെ  ഖുര്‍ആനിലേക്ക് മടക്കുമ്പോള്‍ അത് ഖുര്‍ആനിനു എതിരാകുമെന്ന്.

യഥാര്‍ഥത്തില്‍  ഇവിടെ  പല്ലി  അല്ല  വിഷയം. മറിച്ച് പ്രമാണങ്ങളെ എങ്ങിനെ ഒരു മുസ്ലിം ഉള്‍കൊള്ളണം, എന്ത് നിലപാട് ഇത്തരം ഹദീസുകളോട് സ്വീകരിക്കണം എന്നുള്ളതാണ്. അല്ലാഹുവും പ്രവാചകനും ഒരു കാര്യം കല്പിച്ചാല്‍ ഒരു സത്യവിശ്വാസിയുടെ നിലപ്പാട് എന്തായിരിക്കണമെന്നു വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.

"തങ്ങള്‍ക്കിടയില്‍ ( റസൂല്‍ ) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്‌, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന്‌ പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ്‌ വിജയികള്‍." - Quran 24:51

തന്‍റെ സാന്താനത്തിനു ഒരു വിവാഹം അന്വേഷിക്കുവനായി വന്ന ആളോട്  തനിക്കൊരു ആണ്‍കുട്ടി ഉണ്ടെന്നു പറഞ്ഞ ഒരു പിതാവ്, രണ്ടു ദിവസം കഴിഞ്ഞിട്ട് ആ വന്ന ആളോട് വിളിച്ചുപറയുന്നു - എന്റെ സന്താനം പെണ്‍കുട്ടി ആണെന്ന് ! തന്റെ കുട്ടി ആണ്‍ കുട്ടിയോ പെണ്‍കുട്ടിയോ എന്ന വെളിവ് നഷ്ടപ്പെട്ടതിനേക്കാള്‍ ഇവിടെ ഗൌരവം ഉള്ളത് ആ പിതാവിന്റെ ബുദ്ധിക്കോ ഒര്മക്കോ കാര്യമായ ഒരു തകരാര്‍ സംഭവിച്ചിട്ടുണ്ട് എന്നുള്ളതാണ്. കാരണം ഈ ബുദ്ധിമോശം ഈ പിതാവിന്റെ മറ്റു പല കാര്യങ്ങളിലേക്കും വ്യാപിചേക്കാം. 

അതേപോലെ, സച്ചരിതരായ സ്വഹാബത്തും മുന്‍ഗാമികളും ഇതുപോലുള്ള ഹദീസുകളോട് സ്വീകരിച്ച "ഞങ്ങള്‍ കേട്ടിരിക്കുന്നു, ഞങ്ങള്‍ അനുസരിച്ചിരിക്കുന്നു എന്ന  നിലപാടിനെ  "ഞങ്ങള്‍ കേട്ടിരിക്കുന്നു, ബുദ്ധിക്ക്  യോജിച്ചാല്‍ ഞങ്ങള്‍  അനുസരിച്ചിരിക്കുന്നു"  എന്ന നിലപാട് വെച്ചു  മാറ്റി പറഞ്ഞിരിക്കുകയാണ് . ഇവിടെ ബുദ്ധിക്കു യോജിക്കുന്നില്ല എന്നതിനേക്കാള്‍ ഗൌരവം, പ്രമാണങ്ങളെ സ്വീകരിക്കുവാന്‍ തിരെഞ്ഞെടുത്ത  മാനദണ്ഡം  എന്ത് എന്നുള്ളതാണ്. കാരണം മാനദണ്ഡം തെറ്റിയാല്‍ മറ്റു പല ഹദീസുകളെയും ഈ മാനദണ്ഡം ഉപയോഗിച്ച് പുറം തള്ളിയേക്കാം.

ഇനി പല്ലിയെ കൊല്ലണം എന്ന ഹദീസിനോട്  ഒരു സത്യവിശ്വാസി സ്വീകരിക്കേണ്ട നിലപാട് എന്ത് എന്ന് നോക്കാം. താഴെ പറയുന്ന കാര്യങ്ങള്‍ മനസിലാകുവാന്‍ മദീനയിലെ  സര്‍വകലാശാലയില്‍ പോയി ഖുര്‍ആനിലോ ഹദീസിലോ ബിരുദം നേടേണ്ട ആവശ്യം ഉണ്ടെന്നു തോനുന്നില്ല.

വളരെ പ്രധാനപ്പെട്ട രണ്ടു നബിമാരുടെ ജീവിതത്തില്‍ സംഭവിച്ച ചരിത്ര പ്രസിദ്ധമായ രണ്ടു സംഭവങ്ങളും അതില്‍നിന്നും പാഠം ഉള്‍കൊണ്ടുകൊണ്ട്   മുഹമ്മദ്‌ നബി (സ ) യുടെ  സമൂഹം എന്ത് നിലപാട് ഇത്തരം വിഷയങ്ങളില്‍ സ്വീകരിക്കണം എന്നു നോക്കാം.

1. ഇബ്രാഹീം നബിയും മകനെ അറുക്കുവാനുള്ള  കല്‍പ്പനയും
2. മൂസ നബിയും പശുവിനെ അറുക്കുവാനുള്ള  കല്‍പ്പനയും
3. മുഹമ്മദ്‌ നബിയും പല്ലിയെ കൊല്ലുവാനുള്ള കല്‍പ്പനയും

സ്വല്‍പം ചിന്തിക്കുന്ന ആളുകള്‍ക്ക് മുകളില്‍ പറഞ്ഞ മൂന്ന്‍ പോയിന്റ്‌കളില്‍നിന്നും പല്ലിയെ കൊല്ലണം എന്നതുപോലുള്ള ഹദീസുകളോട് സ്വീകരിക്കേണ്ട നിലപാട് എന്തെന്നു  പെട്ടെന്ന് മനസിലാകും.

1. ഇബ്രാഹീം നബിയും മകനെ അറുക്കുവാനുള്ള  കല്‍പ്പനയും

"എന്നിട്ട്‌ ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന്‌ ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട്‌ നോക്കൂ: നീ എന്താണ്‌ അഭിപ്രായപ്പെടുന്നത്‌? അവന്‍ പറഞ്ഞു: എന്‍റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത്‌ താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌."""" " - Quran - 37:102

"ഉപ്പാ, നിങ്ങള്‍ക്ക് ബുദ്ധിയില്ലേ ? അല്ലാഹു ഒരു മനുഷ്യനെ കൊല്ലുവാന്‍ കല്പ്പിക്കുകയോ ?" - ഇങ്ങിനെ ഒരു ചോദ്യമായിരുന്നോ ഇസ്മാഈല്‍ (അ ) ചോദിച്ചത് ?

"ഒരു സ്വപ്നത്തിലൂടെ അല്ലാഹു ഒരു മനുഷ്യനെ അതും ആറ്റു നോറ്റു കിട്ടിയ ഒരു മകനെ കൊല്ലുവാന്‍ കല്പിക്കുകയോ ?  ജിബ്രീല്‍ (അ ) വരുമോ എന്ന് നോക്കാം" - ഇങ്ങിനെ ഒരു നിലപാടയിരുന്നോ മഹാനായ ഇബ്രാഹീം (അ ) എടുത്തത് ?

അല്ല. അങ്ങിനെ ഒരു നിലാപാടായിരുന്നില്ല ആ മഹാന്മാരായ പിതാവും പുത്രനും സ്വീകരിച്ചത് എന്ന് വളരെ കൃത്യമാണ്.

2. മൂസ നബിയും പശുവിനെ അറുക്കുവാനുള്ള  കല്‍പ്പനയും

"അല്ലാഹു നിങ്ങളോട്‌ ഒരു പശുവിനെ അറുക്കുവാന്‍ കല്‍പിക്കുന്നു എന്ന്‌ മൂസാ തന്‍റെജനതയോട്‌ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക ) അവര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളെ പരിഹസിക്കുകയാണോ? അദ്ദേഹം ( മൂസാ ) പറഞ്ഞു: ഞാന്‍ വിവരംകെട്ടവരില്‍ പെട്ടുപോകാതിരിക്കാന്‍ അല്ലാഹുവില്‍ അഭയം പ്രാപിക്കുന്നു." Quran 2:67.

"താങ്കള്‍ ഞങ്ങളെ പരിഹസിക്കുകയാണോ?" ഇതായിരുന്നു പശുവിനെ അറുക്കുവാന്‍  അലലാഹു  മൂസ നബിയിലൂടെ ഇസ്രാഈല്യരോട് പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി.

പശുവിനെ അറുക്കുവാനുള്ള കല്പന കിട്ടിയപ്പോള്‍ "ഞങ്ങള്‍ കേട്ടിരിക്കുന്നു, ഞങ്ങള്‍ അനുസരിച്ചിരിക്കുന്നു" എന്ന മഹത്തായ നിലപാടിനു പകരം പരിഹാസമായിരുന്നു ഇസ്രാഈല്യര്‍ മൂസ നബിക്കും അതുവഴി അല്ലാഹുവിനും നല്‍കിയത്.

3. മുഹമ്മദ്‌ നബിയും പല്ലിയെ കൊല്ലുവാനുള്ള കല്‍പ്പനയും

"ആമിര്‍ ബിന്‍ സ'അ ദ് അദ്ദേഹത്തിന്റെ പിതാവില്‍ നിന്നും നിവേദനം - നബി (സ ) പല്ലിയെ കൊല്ലുവാന്‍ കല്‍പ്പിക്കുകയും അതിനെ വിഷലിപ്തമായ ജീവി (ഫുവൈസിഖ്)  എന്ന്  അവിടുന്ന് വിളിക്കുകയും ചെയ്തു " - സ്വഹീഹ് മുസ്ലിം (സലാം പറയല്‍ എന്ന അദ്ധ്യായം)

മുഹമ്മദ്‌ നബി (സ )യില്‍ വിശ്വസിക്കുന്നു എന്ന് പറയുന്നവര്‍ക്ക് രണ്ടു നിലപാടുകള്‍ സ്വീകരിക്കാം 

A . ഇസ്മാഈല്‍ (അ ) സ്വീകരിച്ച "ഞങ്ങള്‍ കേട്ടിരിക്കുന്നു, ഞങ്ങള്‍ അനുസരിച്ചിരിക്കുന്നു" എന്ന നിലപാട് .
B. ഇസ്രാഈല്‍ സന്തതികള്‍ സ്വീകരിച്ച "താങ്കള്‍ ഞങ്ങളെ പരിഹസിക്കുകയാണോ?" എന്ന നിലപാട്.

ആരാന്റെ ബുദ്ധികൊണ്ടല്ലാതെ സ്വന്തം ബുദ്ധികൊടുത്ത് ആലോചിച്ചു ഒരു തീരുമാനം എടുക്കുക.

ഇബ്രാഹീം നബിയുടെ ഏടും അദ്ദേഹത്തിന്റെ തന്നെ സ്വപ്നവും 

ഇബ്രാഹീം (അ )നു അല്ലാഹു ഏട് നല്‍കി.

"അതായത്‌ ഇബ്രാഹീമിന്‍റെയും മൂസായുടെയും ഏടുകളില്‍ " - Quran 87:19

മഹാനായ പ്രവാചകന്‍ ഇബ്രാഹീം (അ ) അല്ലാഹു ഏട് നല്‍കിയിരിക്കെ തന്നെ ഏറ്റവും സുപ്രധാനമായ തന്റെ മകനെ അറുക്കുവാനുള്ള കല്പന നല്‍കിയത് ഈ ഏടിലൂടെയല്ല മറിച്ച് ഒരു സ്വപ്നത്തിലൂടെയായിരുന്നു  എന്നത് വളരെ ശ്രദ്ധേയമാണ്. കാരണം നിങ്ങളുടെ (ഇബ്രാഹീം നബിയുടെ) ഏടില്‍ വന്നാല്‍ മാത്രമേ ഞാന്‍ അത് സ്വീകരിക്കുകയുള്ളു അതല്ലാതെ സ്വപ്നത്തില്‍ കണ്ടത് എന്റെ ബുദ്ധിക്കു യോജിക്കതതുകൊണ്ട് ഞാന്‍ അന്ഗീകരിക്കുകയില്ല എന്ന്  ഇസ്മാഈല്‍ (അ ) പറഞ്ഞില്ല. മറിച്ചു  "ഞങ്ങള്‍ കേട്ടിരിക്കുന്നു, ഞങ്ങള്‍ അനുസരിച്ചിരിക്കുന്നു" എന്ന മഹത്തായ ഒരു നിലപാടായിരുന്നു ആ പുത്രന്‍ സ്വീകരിച്ചത് . 

അപ്പോള്‍   ഖുര്‍ആന്‍ മുഴുവന്‍ ബുദ്ധിക്കു യോജിക്കുകയും എന്നാല്‍ സ്വഹീഹായ ഹദീസുകളില്‍ "ബുദ്ധിക്കു" യോജിക്കാത്തത് കാണുകയും ചെയ്യുന്നവര്‍ ഇബ്രാഹീം നബിയുടെ സ്വപ്നം കേട്ടപ്പോള്‍  ഇസ്മാഈല്‍ നബിയുടെ ബുദ്ധി എങ്ങോട്ട് പോയെന്നും മുഹമ്മദ്‌ നബിയുടെ പല്ലിയെ കൊല്ലണം എന്ന ഹദീസ് കേട്ടപ്പോള്‍ തങ്ങളുടെ ബുദ്ധി എങ്ങോട്ട് പോയെന്നും ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

തൗറാത്തും പശുവിനെ അറുക്കുവാനുള്ള കല്‍പ്പനയും 

സൂറത്തുല്‍ ബഖറയിലെ ഇസ്രാഈല്‍ സന്തതികളുടെ ചെയ്തികള്‍ വിവരിക്കുന്ന ഓര്‍ടര്‍ നോക്കുകയാണെങ്കില്‍ തൗറാത്തിന്റെ അവതരണ ശേഷമാണ് പശുവിനെ അറുക്കുവാനുള്ള കല്പന കാണുന്നത്. അത് ശരിയാണെങ്കില്‍ അതില്‍ നിന്നും ഒരു കാര്യം മനസ്സിലാക്കാം - പശുവിനെ അറുക്കുവാനുള്ള കല്‍പ്പന തൗറാത്തില്‍ ഇല്ല എന്ന്. തൗറാത്താകട്ടെ മുഴുവനും ഒറ്റയടിക്ക് ഇറക്കിയ ഒരു ഗ്രന്ഥവുമാണ്. (വിശുദ്ധ ഖുര്‍ആനിനു മുന്‍പുള്ള തൗറാത്തും ഇന്ജീലും എല്ലാം ഒറ്റയടിക്ക് ഇറക്കിയതാണെന്നു സൂറത്തുല്‍ ഫുര്‍ഖാന്‍ 32വചനത്തിന്റെ വിശദീകരണത്തില്‍ ഇമാം ത്വബരിയും ഇമാം ഇബ്ന്‍ കസീരും കൃത്യമായി പറഞ്ഞിട്ടുണ്ട് ).

പറഞ്ഞുവരുന്നത്, തൗറാത്തില്‍ ഇല്ലാത്ത ഒരു കല്പനയായിട്ടു കൂടി പശുവിനെ അറുക്കുവന്നുള്ള കല്പനയെ ഇസ്രാഈല്‍ സന്തതികള്‍ പരിഹസിച്ചപ്പോള്‍ മൂസ നബി പറഞ്ഞത് - "ഞാന്‍ വിവരംകെട്ടവരില്‍ പെട്ടുപോകാതിരിക്കാന്‍ അല്ലാഹുവില്‍ അഭയം പ്രാപിക്കുന്നു." എന്നാണ് .

അപ്പോള്‍   ഖുര്‍ആന്‍ മുഴുവന്‍ ബുദ്ധിക്കു യോജിക്കുകയും എന്നാല്‍ സ്വഹീഹായ ഹദീസുകളില്‍ "ബുദ്ധിക്കു" യോജിക്കാത്തത് കാണുകയും ചെയ്യുന്നവര്‍ തൗറാത്തില്‍ ഇല്ലാത്ത ഒരു കല്പന ഇസ്രാഈല്‍ സന്തതികള്‍ തള്ളിയതു തനി വിവരക്കേടായി കണ്ട മൂസ നബിയുടെ വിവരം എന്തായിരുന്നുവെന്നും മുഹമ്മദ്‌ നബിയുടെ പല്ലിയെ കൊല്ലണം എന്ന ഹദീസ് കേട്ടപ്പോള്‍ തങ്ങളുടെ  വിവരം എന്താണെന്നും ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

ഇബ്രാഹീം നബിയുടെ അനുയായിക്ക്‌ എന്ത് ലഭിച്ചു ?

ഇബ്രാഹീം നബിക്ക് സ്വന്തം മകന്‍ ഇസ്മാഈലിനെ  തന്നെ ഒരു അനുയായിയായി ലഭിച്ചു. ഓ, പിതാവ് നബി ആയതുകൊണ്ട് മകനും അങ്ങിനെയായി എന്ന് പറയാന്‍ വരട്ടെ,  നൂഹ് നബിക്ക് തന്റെ മകനെ കിട്ടിയില്ല. ഇബ്രാഹീം നബിയുടെ അനുയായി ആയ ഇസ്മാഈലിനെ  അലലാഹു ഒരു പ്രവച്ചകനാക്കി.

"വേദഗ്രന്ഥത്തില്‍ ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു. തന്‍റെ ആളുകളോട്‌ നമസ്കരിക്കുവാനും സകാത്ത്‌ നല്‍കുവാനും അദ്ദേഹം കല്‍പിക്കുമായിരുന്നു. തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അദ്ദേഹം പ്രീതി ലഭിച്ചവനായിരുന്നു." - Quran 19:54-55.

ചുരുക്കത്തില്‍ ഇസ്മാഈല്‍  (അ ) അല്ലാഹുവിന്റെ പ്രീതി ലഭിച്ച സച്ചരിതരില്‍ ഒരാളായി.

മൂസ  നബിയുടെ അനുയായിക്ക്‌ എന്തു ലഭിച്ചു ?

"പിന്നീട്‌ അതിന്‌ ശേഷവും നിങ്ങളുടെ മനസ്സുകള്‍ കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാള്‍ കടുത്തതോ ആയി ഭവിച്ചു. പാറകളില്‍ ചിലതില്‍ നിന്ന്‌ നദികള്‍ പൊട്ടി ഒഴുകാറുണ്ട്‌. ചിലത്‌ പിളര്‍ന്ന്‌ വെള്ളം പുറത്ത്‌ വരുന്നു. ചിലത്‌ ദൈവഭയത്താല്‍ താഴോട്ട്‌ ഉരുണ്ടു വീഴുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന യാതൊന്നിനെപറ്റിയും അല്ലാഹു ഒട്ടും അശ്രദ്ധനല്ല." - Quran 2:74

ചുരുകത്തില്‍ ഇസ്രാഈല്‍ സന്തതികളുടെ മനസുകള്‍ കടുക്കുകയും അല്ലാഹുവിന്റെ ശാപത്തിനും കോപത്തിനും അവര്‍ വിധേയരാവുകയും ചെയ്തു.

മഹമ്മദ് നബിയുടെ അനുയായിക്ക്‌ എന്ത് വേണം ?

കുവൈത്തില്‍ നിന്നും സൗദി (അല്ലെങ്കില്‍ അമേരിക്ക, ജപ്പാന്‍, യു.കെ.)യില്‍നിന്നും  ഓരോ വീതം ജോലി വിസ വന്നാല്‍ അതില്‍  ഏതു തിരഞ്ഞെടുക്കുവാന്‍ സ്വന്തം ബുദ്ധിയും കഴിവും ഉപയോഗിക്കുകയും എന്നാല്‍ മതപരമായ ഇത്തരം നിലപാടുകള്‍  തിരെഞ്ഞെടുക്കുവാന്‍ ആരാന്റെ ബുദ്ധിയും ഉപയോഗിക്കുന്ന ഒരു കാഴ്യ്ച്ചയാണ് യഥാര്‍ഥത്തില്‍ തൗഹീദ് ഉള്‍കൊണ്ടു എന്ന് അവകാശവാദം ഉന്നയിക്കുന്നവരില്‍ നല്ല ഒരു ശതമാനം ആളുകളും. 

ചോറ് തിന്നുമ്പോള്‍ താന്‍ തിന്നുന്നത് ചോറാണെന്നും ചായ കുടിക്കുമ്പോള്‍ താന്‍ കുടിക്കുന്നത് ചായയാണെന്നും മനസിലാകുവാന്‍ എത്രത്തോളം ബുദ്ധി മതിയോ അത്രയും ബുദ്ധിമതി ഈ പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കുവാന്‍ . പറഞ്ഞുവരുന്നത് അല്ലാഹു ഓരോ മനുഷ്യനും ചിന്തിക്കുവാനും കാര്യങ്ങള്‍ മനസിലാകുവനും ഉള്ള  കഴിവ് നല്‍കിയിട്ടുണ്ട്. അത് വേണ്ടവിധം ഉപയോഗിക്കുക. പരലോകത്ത് ഒറ്റയ്ക്ക് നിന്ന് മറുപടി പറയേണ്ടി വരും. സംഘടനയോ അതിന്റെ ഏതെങ്കിലും വക്താവോ സഹായിക്കുവാന്‍ ഉണ്ടാകില്ല, അല്ല അവര്‍ക്ക് അതിനു സാധിക്കുകയില്ല.

സ്വഹീഹായ ഹദീസുകളെ ഖുര്‍ആനിലേക്ക് മടക്കണം എന്ന് പറയുന്നവര്‍ ഖുര്‍ആനിലേക്ക് മടക്കി ഖുര്‍ആനിനെ മടക്കുന്നതിനു പകരം ഉള്ള ഖുര്‍ആനിനെ നല്ലവണ്ണം നിവര്‍ത്തി വെച്ച് വായിച്ചാല്‍ പല്ലിയെ കൊല്ലണം എന്നതുപോലുള്ള ഹദീസുകളോട് ഒരു സത്യവിശ്വാസി സ്വീകരിക്കേണ്ട നിലപാട് എന്തെന്ന് വളരെ കൃത്യമായി മനസിലാക്കുവാന്‍ സാധിക്കും, ഇന്ഷാഅല്ലാഹ് .

അബു അബ്ദുല്‍ മന്നാന്‍

15 comments:

  1. വല്ലാത്ത ബുദ്ധി...!!!
    1. ഇബ്രാഹീം നബിയും മകനെ അറുക്കുവാനുള്ള കല്‍പ്പനയും ഉള്ളതിനാൽ നമുക്കിനി മക്കളെ മുഴുവനായും അറുക്കാൻ ശ്രമിക്കാം. അപ്പോൾ ഒരശരീരി കേട്ടാൽ മാത്രം ഒരു ആടിനെ അറുക്കാം.
    2. മൂസ നബിയും പശുവിനെ അറുക്കുവാനുള്ള കല്‍പ്പനയും ഉള്ളതിനാൽ ഇനി എല്ലാ പശുക്കളേയും അറുത്തുകൊണ്ടേയിരിക്കാം.
    3. മുഹമ്മദ്‌ നബിയും പല്ലിയെ കൊല്ലുവാനുള്ള കല്‍പ്പനയും ഉള്ളതിനാൽ പല്ലികളേയും കൊന്നുകൊണ്ടേയിരിക്കാം.

    വെറുതെയല്ല ഇത്തരം ബുദ്ധിമാന്മാർ ഇങ്ങിനെയായിപ്പോയത്...!!
    അള്ളാഹു ഹിദായത്ത് നൽകട്ടേ എന്നു പ്രാർഥിക്കാം.

    ReplyDelete
    Replies
    1. പ്രിയ Shameer Hassan

      ഭൂമിയിലേക്ക് വന്ന ഓരോ പ്രവാചകന്മാരും അവരെ പിൻപറ്റിയ സച്ചരിതരായ അനുചരന്മാരും അല്ലാഹുവിന്റെ ഒരോ കല്പ്പനകളും അവരുടെ കഴിവിന്റെ പരമാവധി ജീവിതത്തിൽ പകര്ത്തി. അവരൊന്നും ഈ കല്പ്പനകളെ തങ്ങളുടെ നിസ്സരാമായ ബുദ്ധിയുടെ മൂശയ്യിൽ ഇട്ടിട്ടില്ല.

      >> അപ്പോൾ ഒരശരീരി കേട്ടാൽ മാത്രം ഒരു ആടിനെ അറുക്കാം.

      അല്ല . ബലിപെരുന്നാളിന്റെ സമയത്ത് അറുത്താൽ മതി. അതും മുഹമ്മദ്‌ നബി (സ ) കാണിച്ചു തന്ന രീതിയിൽ മാത്രം .

      >>ഇനി എല്ലാ പശുക്കളേയും അറുത്തുകൊണ്ടേയിരിക്കാം.

      വേണ്ട :) അങ്ങിനെ ഒരു കല്പ്പന മുഹമ്മദ്‌ നബി (സ ) യുടെ സമൂഹത്തിനു ലഭിച്ചിട്ടില്ല ബലി മൃഗ്രങ്ങളെ അറുക്കുവാൻ പറഞ്ഞ ചില സന്ദർഭങ്ങൾ ഉണ്ട് . അപ്പോൾ മാത്രം അത് ചെയ്‌താൽ മതി .

      >> ഉള്ളതിനാൽ പല്ലികളേയും കൊന്നുകൊണ്ടേയിരിക്കാം.

      അതെ. സാധിക്കുമെങ്കിൽ ചെയ്യുക . നിര്ബന്ധം ഇല്ല . ചെയ്താലും ഇല്ലെങ്കിലും ദയവു ചെയ്തു കളിയാകരുത് . കാരണം അത് ജൂതന്റെ സ്വഭാവത്തിൽ പെട്ടതാണ് .

      Delete
  2. ഒരു പേരിൽ തന്നെ പല ജനുസ്സിൽ പെട്ട ജീവികളുണ്ടാവാം. പല വ‍ർഗങ്ങളിൽ തന്നെ വിവിധ സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന ഉണ്ടാവാം. ഒരു പേരിലുള്ള വിവിധ നാടുകളിലുള്ള ജീവികൾ വ്യത്യസ്ഥ ജനുസ്സിൽ പെട്ടവതാകാം. അതു തന്നെ നൂറും ആയിരവും വർഷങ്ങൾക്ക് മുമ്പുള്ള ജീവികളാണെങ്കിലോ? ദിനോസറുകൾപോലും പല്ലിയുടെ ആദിമ ജനുസ്സിൽ പെട്ടതായിരുന്നുവെന്ന് വാദങ്ങളുണ്ടല്ലോ....
    ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ശാസ്ത്രീയവും ഭൌതികവുമായി തന്നെ സാധ്യതയുള്ള ഒരു വിഷയമാണിത്. ഈ ഹദീസിനെ പ്രാബല്യത്തെ പരിഗണിച്ചു തന്നെ ഇതിനോടുള്ള നിലപാടി ഇങ്ങിനെ സ്വീകരിക്കാം. ഒന്ന്) എല്ലാ ജീവികളും അല്ലാഹുവിന്‍റെ സൃഷ്ടികളാണ്. അന്യായമായി ഒരു ആത്മാവിനെയും ഹനിക്കരുത് എന്നത് ഇസ്ലാമിന്‍റെ മൌലിക തത്വമാണ്. രണ്ട്) ഭക്ഷണത്തിനായി അറുക്കാം. മൂന്ന്) ഇനി ഒരു ജീവിയെ വധിക്കണമെങ്കിൽ അത് ഉപദ്രവകാരിയോ ദോഷകാരിയോ ആവണം. ഇവിടെ പ്രവാചകൻ പറഞ്ഞ പല്ലി ഉപദ്രവകാരിയും വിഷജീവിയുമാണെന്ന് പ്രസ്തുത ഹദീസിൽ കൃത്യമായി പറഞ്ഞിരിക്കുന്നു. ഇതിലാവട്ടെ പല്ലി മാത്രമല്ല പാമ്പും തേളുമെല്ലാം ഉൾപ്പെടും. എന്നാൽ നമ്മുടെ നാട്ടിൽ ഇന്ന് കാണുന്ന പ്ലലികൾ ഉപദ്രവകാരിയോ വിഷാംശമുള്ള ജീവിയോ അല്ല. അതു കൊണ്ട് തന്നെ നാട്ടിലെ നിരുപദ്രവകാരിയായ പല്ലികളെ കൊല്ലണമെന്ന് ലോകത്ത് ഒരു ഹദീസും തെളിയിക്കുന്നുമില്ല. ഇതിലാവട്ടെ ഹദീസ് നിഷേധത്തിന്‍റെ യാതൊരു പ്രശ്നവും ഉദിക്കുന്നില്ല

    ReplyDelete
    Replies
    1. പ്രിയ സുഹൈറലി

      ഒന്നാമ്മതായി സൂചിപ്പിക്കുവാനുള്ളത്
      ------------------------------------------------
      വളരെ ആദ്യത്തിൽ തന്നെ സൂചിപ്പിച്ച പോലെ ഇവിടെ പല്ലി അല്ല വിഷയം. മറിച് സ്വഹീഹായി വന്ന ഒരു പ്രവാചക വചനത്തോട് ഒരു സത്യ വിശ്വാസി സ്വീകരിക്കേണ്ട നിലപ്പാട് എന്തായിരിക്കണം എന്നുള്ളതാണ് . തങ്ങളുടെ വളരെ നിസ്സാരമായ ബുദ്ധിക്കു ഈ ഹദീസ് യോജിക്കുന്നില്ല (?) എന്നതുകൊണ്ട് മാത്രം, ഈ ഹീസിനെ പുച്ചിക്കുകയും കളിയാക്കുകയും അതിനു വേണ്ടി ഒരു സീരിയൽ തന്നെ ഇറക്കിയ, തൗഹീദെല്ലാം ഉൾകൊണ്ടു എന്ന് അവകാശപ്പെടുന്ന ആളുകൾ ഇന്നു കേരളത്തിൽ ജീവിച്ചിരിപ്പുണ്ട് .

      ഈ ഒരു സന്ദര്ഭത്തിലാണ് പാവപ്പെട്ട ഒരു മുസ്ലിമിന്റെ വിശ്വാസസംരക്ഷണത്തിനു വേണ്ടി എങ്ങിനെ ഒരു ആർട്ടിക്കിൾ എഴുതിയത് . പ്രാമാണികമായി മറുപടി ഉണ്ടെങ്കിൽ, ദയവുചെയ്തു അത് പറയുക.

      രണ്ടാമ്മതായി സൂചിപ്പിക്കുവാനുള്ളത്
      -------------------------------------------------

      താങ്കൾ പറഞ്ഞ ദിനോസറുകളും മറ്റും. നമുക്കെല്ലാം കൃത്ത്യമായി അറിയാവുന്നത് പോലെ, മുഹമ്മദ്‌ നബി (സ ) ജീവിച്ചുപോയിട്ട് 1400 വര്ഷം മാത്രമേ ആയുള്ളൂ. ദിനോസറുകൾ ഭൂമിയിലേക്ക് വന്നത് എത്രയോ ലക്ഷം അല്ലെങ്കിൽ കോടി വര്ഷങ്ങള്ക്ക് മുന്പാണ് . അപ്പോൾ പിന്നെ പ്രവാചകന ആ കാലഘട്ടത്തിൽ ജീവിച്ച പല്ലികളെ അല്ല ഉദ്ധേശിച്ചത് എന്ന് വളരെ വ്യക്തം .

      -പിന്നീട് താങ്കൾ ഒന്നും രണ്ടും ശരിതന്നെ . പക്ഷെ മൂന്നാമത്തേതിൽ താഴെ പറഞ്ഞ വാചകം ശരിയല്ല.

      "ഇതിലാവട്ടെ പല്ലി മാത്രമല്ല പാമ്പും തേളുമെല്ലാം ഉൾപ്പെടും."

      ഇത് ശരിയല്ല. കാരണം ഈ ഹദീസിൽ പല്ലിയെ മാത്രമേ പറഞ്ഞുള്ളൂ.
      الْأَوْزَاغِഎന്ന ബഹുവചനം ആണ് ഹദീസിൽ ഉള്ളത്.

      പിന്നീടു താങ്കൾ പറഞ്ഞ വാചകവും നമ്മൾ പഠനവിധേയമക്കെണ്ടാതാണ് . നമ്മുടെ നാട്ടിൽ കാണുന്ന പല്ലി ഏതെങ്കിലും അർത്ഥത്തിൽ വിഷം ഉള്ളതായിരിക്കും എന്നു തന്നെയാണ് ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ ഈയുള്ളവൻ മനസ്സില്ലക്കുന്നത് .

      Delete
  3. ബുഖാരിയില്‍ പല്ലിയെ കൊല്ലാന്‍ പറയുന്ന കാരണം അത് ഇബ്രാഹീമി (അ) നെതിരെ തീ ഊതിയിരുന്നു എന്നാണ്.

    1. ഒരാള്‍ ചെയ്ത പാപത്തിന്റെ ഫലം മറ്റൊരാള്‍ വഹിക്കേണ്ടി വരില്ല എന്ന ഇസ്ലാമിക അധ്യാപനത്തിന് കടകവിരുദ്ധം ആണ് ഇത്.

    2. ശരി തെറ്റുകള്‍ എന്ന വിഷയം പല്ലിക്കോ മറ്റു ജീവികള്‍ക്കോ ബാധകമല്ല.

    3. സനദ് മാത്രം ശരിയായത് കൊണ്ട് ഒരു ഹദീസ് നബി (സ) പറഞ്ഞതാണ് എന്ന് ഉറപ്പാക്കാന്‍ പറ്റില്ല. മത്ന്‍ കൂടി വിശകലനം ചെയ്യണം.
    ബ്ലോഗുകാരന്‍ 'ഞങ്ങള്‍ കേട്ടു, അനുസരിച്ചു.' എന്ന് ഇതിനെ കുറിച്ച് പറയുന്നുണ്ട്. ഒന്ന് ചോദിച്ചോട്ടെ: "നിങ്ങള്‍ നിങ്ങളുടെ കുട്ടിയെ ബലി അറുക്കണം' എന്ന് പറഞ്ഞു കൊണ്ട് ഒരു ഹദീസ് ഉണ്ടെന്നു സങ്കല്‍പ്പിക്കുക. അതിന്റെ സനദ് ശരിയുമാണ്. നിങ്ങള്‍ എന്ത് നിലപാട് സ്വീകരിക്കും? 'ഞങ്ങള്‍ കേട്ടു, അനുസരിച്ചു.' എന്ന് പറയുമോ? അതോ മത്ന്‍ വിശകലനം ചെയ്യണം എന്ന് പറയുമോ?

    4. ഇബ്രാഹീം നബിയെ കുറിച്ച് ഇങ്ങനെയൊരു കാര്യം ഖുര്‍ആനില്‍ പറയുന്നില്ല.

    5. തികച്ചും പരിഹാസ്യവും സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്നതുമാണ് ഈ വചനം. ഇത്തരം ഹദീസുകളെ ന്യായീകരിക്കുന്നത് അതിലേറെ പരിഹാസ്യം.

    ഇബ്രാഹീം നബി (അ) മകനെ ബലിയരുക്കാന്‍ തയ്യാറായ സംഭവം, മൂസ നബി (അ) പശുവിനെ അറുക്കാന്‍ പറഞ്ഞ സംഭവം ഇത് രണ്ടുമായി ഇതിനെ താരതമ്യം ചെയ്യാനുള്ള ദുര്‍ബലമായ ശ്രമം ബ്ലോഗുകാരന്‍ നടത്തി.

    ഈ രണ്ടു സംഭവവും സംശയാതീതമായ ഖുര്‍ആന്‍ ആണ് ഉദ്ധരിക്കുന്നത്. മറ്റൊരു കാര്യം ഇതില്‍ ക്രൂരതയോ ഇസ്ലാമിന്റെ അടിസ്ഥാനങ്ങള്‍ക്ക് എതിരായതോ ആയ ഒന്നുമില്ല. പശുവിനെ അറുക്കുന്നതില്‍ എന്ത് പ്രശ്നം ആണുള്ളത്? ഇബ്രാഹീമിനെ പരീക്ഷിക്കാന്‍ മകനെ അറുക്കാന്‍ കല്‍പ്പിച്ചു എന്നല്ലാതെ അറുത്തോ? ഇല്ല. പകരം ഒരു ആടിനെ അറുത്തു. അതില്‍ എന്ത് ക്രൂരതയാണ് ഉള്ളത്? ഒന്നുമില്ല. ഉപകാരം ഉണ്ട് താനും.

    ReplyDelete
    Replies
    1. പ്രിയ മുഹമ്മദ്‌ അലി

      വളരെ ആദ്യം താങ്കൾ പറഞ്ഞത് ഇമാം ബുഖാരി (രഹിമഹുള്ള)യിൽ പല്ലിയെ കൊല്ലുവാൻ പറയുന്ന കാരണം അത് ഇബ്രാഹീമി (അ) നെതിരെ തീ ഊതിയിരുന്നു എന്നാണ്. ഇതു ശരിയല്ല

      ഒന്നാമ്മതായി സ്വഹീഹ് ബുഖാരിയിൽ അങ്ങിനെ ഒരു കാരണം ഈയുള്ളവന്റെ പഠനത്തിൽ കണ്ടിട്ടില്ല. അതെ സമയം സുനന് നസാഇ, ഇബ്നു ഹിബ്ബാൻ, മുസന്നഫ് അബീ ശയ്ബ തുടങ്ങിയവർ റിപ്പോര്ട്ട് ചെയ്തതിൽ അങ്ങിനെ ഒരു പരാമര്ശം ഉണ്ട് .

      രണ്ടാമ്മതായി, വളരെ പ്രധാനമായി, പല്ലിയെ കൊല്ലുവാൻ പറയുന്ന ഹദീസുകൾ മൊത്തത്തിൽ പരിശോധിച്ചാൽ മനസിലാകുന്നത് പല്ലി ഒരു വിഷലിപ്ത ജീവി ആയതുകൊണ്ടാണ്‌ അതിനെ പ്രവാചകൻ കൊല്ലുവാൻ കല്പിച്ചത് . അതല്ലാതെ ഇബ്രാഹീം (അ) നെതിരെ തീ ഊതി അതുകൊണ്ട് നിങ്ങൾ പല്ലിയെ കൊല്ലണം എന്നല്ല പറഞ്ഞത് . അടിസ്ഥാന കാരണം പല്ലി ഒരു വിഷജീവി ആയതുകൊണ്ടാണ്‌ .

      ഇനി താങ്കൾ പറഞ്ഞ കാര്യങ്ങൾ പരിശോദിക്കാം .

      >>1. ഒരാള്‍ ചെയ്ത പാപത്തിന്റെ ഫലം മറ്റൊരാള്‍ വഹിക്കേണ്ടി വരില്ല എന്ന ഇസ്ലാമിക അധ്യാപനത്തിന് കടകവിരുദ്ധം ആണ് ഇത്. <<

      ഒന്നാമ്മതായി മുകളിൽ പറഞ്ഞ അടിസ്ഥാന കാരണമായ - പല്ലി ഒരു വിഷജീവി ആയതിനാൽ താങ്കൾ പറഞ്ഞ ഈ കാരണത്തിന് നിലനില്പ്പില്ല.

      >>2. ശരി തെറ്റുകള്‍ എന്ന വിഷയം പല്ലിക്കോ മറ്റു ജീവികള്‍ക്കോ ബാധകമല്ല.<<

      മുകളിൽ പറഞ്ഞ അടിസ്ഥാന കാരണമായ - പല്ലി ഒരു വിഷജീവി ആയതിനാൽ താങ്കൾ പറഞ്ഞ ഈ കാരണത്തിന് നിലനില്പ്പില്ല.

      >>3. സനദ് മാത്രം ശരിയായത് കൊണ്ട് ഒരു ഹദീസ് നബി (സ) പറഞ്ഞതാണ് എന്ന് ഉറപ്പാക്കാന്‍ പറ്റില്ല. <<

      ചോദ്യം - 1
      ഇസ്ലാമിക ലോകം സംശയലേശമന്യേ അംഗീകരിച്ച ഏതു ഹദീസ് പണ്ഡിതനാണ് ഇങ്ങിനെ ഒരു മാനദണ്ഡം ഹദീസിന്റെ വിഷയത്തിൽ പറഞ്ഞത് ?

      ചോദ്യം - 2
      ഈ ഒരു മാനദണ്ഡം ഖുര്ആനിനു ബാധകമാണോ ? എന്താണ് തെളിവ് ?

      >> "നിങ്ങള്‍ നിങ്ങളുടെ കുട്ടിയെ ബലി അറുക്കണം' എന്ന് പറഞ്ഞു കൊണ്ട് ഒരു ഹദീസ് ഉണ്ടെന്നു സങ്കല്‍പ്പിക്കുക. അതിന്റെ സനദ് ശരിയുമാണ്. നിങ്ങള്‍ എന്ത് നിലപാട് സ്വീകരിക്കും?<<

      ഒരു സംശയവും വേണ്ട, അത് സ്വീകരിച്ചിരിക്കും, അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് അത് നടപ്പാക്കുകയും ചെയ്യും. ഇതിന്റെ പേരാണ് ഈമാൻ, അതായത് തൗഹീദിന്റെ ആചാര്യനായ, വിശുദ്ധ ഖുര്ആൻ പിൻപറ്റുവാൻ പറഞ്ഞ മഹാനായ ഇബ്രാഹീം (അ )ന്റെ ഈമാൻ.

      ചോദ്യം - 3
      ഖുർആനിൽ "നിങ്ങള്‍ നിങ്ങളുടെ കുട്ടിയെ ബലി അറുക്കണം' എന്ന് പറഞ്ഞു കൊണ്ട് ഒരുആയത്ത് ഉണ്ടെന്നു സങ്കല്‍പ്പിക്കുക. നിങ്ങള്‍ എന്ത് നിലപാട് സ്വീകരിക്കും?

      >>4. ഇബ്രാഹീം നബിയെ കുറിച്ച് ഇങ്ങനെയൊരു കാര്യം ഖുര്‍ആനില്‍ പറയുന്നില്ല.<<
      ഏതു കാര്യം എന്ന് വ്യക്തമ്ല്ല .

      >> 5. തികച്ചും പരിഹാസ്യവും സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്നതുമാണ് ഈ വചനം. ഇത്തരം ഹദീസുകളെ ന്യായീകരിക്കുന്നത് അതിലേറെ പരിഹാസ്യം.<<

      അതെ സുഹൃത്തെ ജൂതന്മാരുടെ നിഷേധാത്മക ബുദ്ധികൊണ്ട് ചിന്തിക്കുന്ന ഏതൊരാള്ക്കും ഇത്തരം ഹദീസുകൾ പരിഹാസ്യം തന്നെയായിരിക്കും. അതുകൊണ്ടാണല്ലോ ഒരു പശുവിനെ അറുക്കുവാൻ കല്പിച്ചപ്പോൾ "താങ്കള്‍ ഞങ്ങളെ പരിഹസിക്കുകയാണോ?" എന്ന് ചോദിച്ചത് .

      >>ഇബ്രാഹീം നബി (അ) മകനെ ബലിയരുക്കാന്‍ തയ്യാറായ സംഭവം, മൂസ നബി (അ) പശുവിനെ അറുക്കാന്‍ പറഞ്ഞ സംഭവം ഇത് രണ്ടുമായി ഇതിനെ താരതമ്യം ചെയ്യാനുള്ള ദുര്‍ബലമായ ശ്രമം ബ്ലോഗുകാരന്‍ നടത്തി. <<

      ഇബ്രാഹീം നബിയോട് കുട്ടിയെ അറുക്കുവാൻ പറഞ്ഞതും അദ്ദേഹം നിസ്സാരമായ മനുഷ്യ ബുദ്ധിയുടെ മൂശയിൽ ഇടാതെ ആ കല്പ്പന പിൻപറ്റിയതും ജൂതനോട് പശുവിനെ അറുക്കുവാൻ പറഞ്ഞപ്പോൾ അവർ നിസ്സാരമായ മനുഷ്യ ബുദ്ധിയുടെ മൂശയിൽ ഇട്ടതും അത് നിഷേധിച്ചതും ഒരു മുസ്ലിമിന് ഒരു പാഠമാകുവാനാണ് അത് ഖുർആനിൽ അല്ലാഹു പറഞ്ഞത് . അതല്ലാതെ ഒരു കഥ പറഞ്ഞു സുഖിപ്പിക്കുവാൻ അല്ല അല്ല . ഇതിൽ നിന്നും പാഠം ഉള്കൊണ്ട ഒരു മുസ്ലിമിനോട്‌ അല്ലഹു ഒരു പല്ലിയെ കൊല്ലണം എന്ന് പറഞ്ഞാൽ എന്ത് നിലപ്പാട് സ്വീകരിക്കണം എന്ന് വളരെ വ്യക്തമാണ് .

      >> പശുവിനെ അറുക്കുന്നതില്‍ എന്ത് പ്രശ്നം ആണുള്ളത്?<<

      ചോദ്യം - 4
      നിങ്ങളുടെ ഭാഷയിൽ പശു എന്ത് തെറ്റാണ് ഇസ്രാഈൽ സമുദായത്തോട് ചെയ്തത് .?

      ചോദ്യം - 5
      പശുവിനെ അറുക്കുവാനുള്ള കല്പ്പന നിങ്ങള്ക്ക് സ്വീകാര്യമാനെങ്കിൽ പല്ലിയെ കൊല്ലുവാനുള്ള കല്പന സ്വീകരിക്കുവാൻ എന്താണ് ഒരു തടസ്സം ?

      >>ഇബ്രാഹീമിനെ പരീക്ഷിക്കാന്‍ മകനെ അറുക്കാന്‍ കല്‍പ്പിച്ചു എന്നല്ലാതെ അറുത്തോ?<<
      സഹോദരാ, അദ്ദേഹം അതിന്നു തായ്യാരായില്ലേ ? അദ്ദേഹത്തിന്റെ മകൻ അതിനു തയ്യാരായില്ലേ ? ഈ ഒരു നിലപാടാണ് അല്ലാഹുവിന്നു ആവശ്യം.

      ഇവിടെ നിലപാടാണ് പ്രധാനം. അതെ കര്മത്തെക്കാൾ നിലപാടാണ് ആദ്യം നനാവേണ്ടത് . ആ നിലപാട് ശരിയാവാതെ എത്ര വലിയ കർമ്മങ്ങൾ ചെയ്തിട്ടും കാര്യമില്ല. പ്രിയ സഹോദരൻ ഒന്ന് മനസ്സിരുത്തി ചിന്തിക്കണം എന്നഭ്യര്ത്തിക്കുന്നു .

      Delete
  4. അന്യായമായി ഒരു ജീവിയെയും ഉപദ്രവിക്കരുത് എന്നതാണ് ഇസ്ലാമിന്‍റെ അധ്യാപനം. അതിന് വിരുദ്ധമായി, യാതൊരു ന്യായവുമില്ലാതെ ജീവികളെ ഉപദ്രവിക്കുന്നത് തെറ്റ് തന്നെയാണ്. എല്ലാ ഹദീസ് ഗ്രന്ഥങ്ങളിലും സ്വഹീഹുണ്ട്. എല്ലാത്തിലും ദുർബലമായതും അസ്വീകാര്യമായവയും ഉണ്ട്. ബുഖാരിയിലുള്ള ഹദീസുകളെല്ലാം ഖുർആൻ പോലെ തന്നെ ഓരോ ഹർഫും ദൈവികമാണെന്ന് സ്വീകരിക്കാൻ ന്യായങ്ങളില്ല. ഖുർആൻ പോലെ തന്നെ ബുഖാരിയെ ഉപയോഗിക്കണമെന്നതിനും തെളിവുകളില്ല. ഖുർആനും സുന്നത്തും സ്വീകരിക്കണം. അല്ലാതെ ഖുർആനും ബുഖാരിയും സ്വീകരിക്കണമെന്ന് ഇസ്ലാമിന്‍റെ അടിസ്ഥാനമല്ല.
    കാരണം ബുഖാരി ഒരു മനുഷ്യനാണ്. ഹദീസ് ക്രോഢീകരിക്കാൻ അത്യധ്വാനം ചെയ്ത ഗവേഷകനും പണ്ഡിതനുമാണ്. എന്നാൽ ഒരിക്കലും തെറ്റ് സംഭവിക്കാത്ത മഅ്സൂം അല്ല. അഥവാ വല്ല അബന്ധവും പിണഞ്ഞാൽ അത് തിരുത്താൻ പ്രത്യേക വഹ്യും ലഭിക്കുന്ന വ്യക്തിയല്ല. അങ്ങിനെ വിശ്വസിക്കാനും പാടില്ല. എത്രത്തോളമെന്നാൽ സ്വഹാബിമാർ പോലും ആ ഗണത്തിലാണ്. ഇത് പറയുമ്പോൾ അവിടെ സ്വഹാബി നിന്ദയോ ഹദീസ് നിഷേധമോ ആരോപിക്കേണ്ടതില്ല. ബുഖാരിയിലെ മുസ്ലിമിലെയും ഹദീസുകളിൽ സംശയം രേഖപ്പെടുത്തിയവർ എല്ലാ കാലത്തും ഉണ്ടായിരുന്നു. പ്രമുഖരായ പണ്ഡിതന്മാരെല്ലാം അതിൽ പെടുന്നു.

    ഇതിന് മറുപടി പറയുന്നവർ വ്യക്തമാക്കേണ്ട കാര്യങ്ങൾ ഇതാണ്. അതിനുള്ള മറുപടി മാത്രം പോസ്റ്റുക...
    1) ബുഖാരിയെ നൂറ് ശതമാനം സംശയലേശമന്യേ ഖുർആൻ പോലെ തന്നെ സ്വീകരിക്കണം എന്നതിന്‍റെ ഇസ്ലാമിക പ്രമാണങ്ങൾ എന്തെല്ലാം?
    2) ബുഖാരിയിലെ ചില ഹദീസുകളിൽ സംശയം രേഖപ്പെടുത്തുന്നത് ഹദീസ് നിഷേധമായി ചരിത്രത്തിലെ ഏതെങ്കിലും പണ്ഡിതൻ ഉദ്ദരിച്ചതോ പറഞ്ഞതോ ആയി തെളിയിക്കുക.
    3)ബുഖാരിയിലും മുസ്ലിമും വിശകലനം ചെയ്തവരെയെല്ലാം ഹദീസ് നിഷേധിയും അവിശ്വാസികളുമായി മുദ്രയടിക്കാൻ തയ്യാറാവുമോ?

    ReplyDelete
    Replies
    1. പ്രിയ സുഹൈർ അലി

      താങ്കൾ പറഞ്ഞപോലെ അന്യായമായി ഒരു ജീവിയെയും ഉപദ്രവിക്കരുത് എന്ന് തന്നെയാണ് ഇസ്ലാമിന്‍റെ അധ്യാപനം.

      ആദ്യമായി മനസ്സിലാക്കേണ്ടത്
      -------------------------------------------
      സർവലോകങ്ങളെയും അതിലെ ചരാചരങ്ങളെയും സൃഷ്‌ടിച്ച അല്ലാഹുവിനു അവന്റെ സൃഷ്ടികളിൽ പരിപൂർണ ആധിപത്യം ഉണ്ട് . അവന്റെ സൃഷ്ടികളോട് അവൻ പരിപൂർണ്ണ അർത്ഥത്തിൽ നീതിമാൻ ആണ് . അങ്ങിനെയുള്ള അല്ലാഹു അവന്റെ സൃഷ്ടികളിൽ ഒന്നിനെ കൊല്ലണം എന്ന് പറഞ്ഞാൽ, ഒന്നാമ്മതായി അവന്നു അതിനുള്ള അധികാരം ഉണ്ട് . രണ്ടാമ്മതായി അല്ലഹു നീതി നടപ്പാക്കുന്ന വഴികളെല്ലാം മനുഷ്യ ബുദ്ധികൊണ്ട് അളന്നു തിട്ടപ്പെടുത്തുവാൻ സാദ്യം അല്ല . അതിനുള്ള ഒരു ഉദാഹരണമാണ് മൂസ നബിയുടെ അനുയായികളോട് പശുവിനെ അറുക്കുവാൻ കല്പിച്ച സംഭവം വിശുദ്ധ ഖുർആൻ വിശധീകരിച്ചത് .

      ചോദ്യം -1
      മൂസ നബിയുടെ അനുയായികളോട് പശുവിനെ അറുക്കുവാൻ കല്പിച്ചത് നിങ്ങൾ അംഗീകരിക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ ഒരു തെറ്റും ചെയ്യാത്ത പശുവിനെ അറുക്കുവാൻ പറഞ്ഞത് താങ്കളുടെ ഭാഷയിൽ എങ്ങിനെയാണ് നീതിയുക്തം ആകുക ?

      രണ്ടാമ്മതായി മനസ്സിലാക്കേണ്ടത്
      -----------------------------------------------
      പല്ലിയെ ഒരു വിഷലിപ്തമായ ജീവി എന്നാണ് നബി (സ) വിശേഷിപ്പിച്ചത്‌ . വിഷലിപ്ത്തമായ മറ്റു പലജീവികളെയും കൊല്ലുവാനുള്ള കല്പന ഉണ്ട് . താങ്കളുടെ വാദം ഒന്ന് മുഖവിലക്കെടുക്ക്ണമെങ്കിൽ ചുരുങ്ങിയ പക്ഷം പല്ലി ഒരു സാധു ജീവി ആണെന്നോ മറ്റോ ഉള്ള ഒരു ഖുര്ആനിക വചനമോ ഹദീസൊ വേണം .ഇതോടൊപ്പം തന്നെ താങ്കൾ മനസിലാക്കേണ്ടത് തവളയെ കൊല്ലരുത് (അതെ കൊല്ലരുത്) എന്ന ഹദീസ് ഉണ്ട് . അതുപോലെതന്നെ ഇമാം അഹ്മദ് (റ) റിപ്പോര്ട്ട് ചെയ്തതായി ഇമാം ഇബ്‌ൻ കഥീർ (റ) പറയുന്നു .

      "നാല് തരത്തിലുള്ള ജീവികളെ കൊല്ലുന്നത് നബി (സ) വിലക്കിയിരിക്കുന്നു .

      1. ഉറുമ്പുകൾ
      2. തേനീച്ച
      3. ഹോപൊസ് (ഒരു തരം പക്ഷികൾ)
      4. ആസിപിറ്റർ (ഒരു തരം പക്ഷികൾ)" - ഇമാം അഹ്മദ് .

      ഇതെല്ലാം മനസിലാക്കിത്തരുന്നത് എന്തെന്നാൽ കൊല്ലുവാൻ തക്കതായ കാരണങ്ങൾ ഉള്ള ജീവികളെയാണ് നബി (സ) കൊല്ലുവാൻ കല്പ്പിച്ചത് . അതെ സമയം കൊല്ലാൻപാടില്ലത്തതിനെ വിലക്കിയിട്ടും ഉണ്ട് .

      ചോദ്യം - 2
      പല്ലിയെ കൊല്ലണം എന്ന ഹദീസ് ഒരു പാട് നിവേധനങ്ങളിൽ വന്നതാണ് . ഇത്തരം ഹദീസുകൾ ബുദ്ധിക്കു എതിരാണെന്ന് പ്രാമാണികരായ ഏതു ഹദീസ് പണ്ഡിതനാണ് പറഞ്ഞിടുള്ളത് ?

      ചോദ്യം - 3
      പല്ലിയെ കൊല്ലണം എന്ന് പരിശുദ്ധ ഖുര്ആൻ പറഞ്ഞാൽ താങ്കൾ അന്ഗീകരിക്കുമോ ?

      താങ്കളുടെ അക്കമിട്ട ചോദ്യങ്ങള്ക്ക് മറുപടി പറയും മുന്പ് ചില കാര്യങ്ങൾ കൂടി ഈയുള്ളവന് പറയാനുണ്ട് . ആ സമയം കൊണ്ട് മുകളിൽ ചോദിച്ച ചോദ്യങ്ങള്ക്ക് ഒരു മറുപടി കണ്ടെത്തുവാൻ ശ്രമിക്കണം

      (തുടരും), In shaa Allah

      Delete
    2. തുടരുന്നു ...

      പ്രിയ സുഹൈർ അലി

      താങ്കളുടെ അക്കമിട്ട ചോദ്യങ്ങള്ക്ക് മറുപടി പറയും മുന്പ് താങ്കൾ പറഞ്ഞതിൽ ചില അബദ്ധ ദാരണകൾ ഉണ്ട് .

      അത് ആദ്യം തിരുത്തേണ്ടതുണ്ട്.

      താങ്കൾ പറഞ്ഞു -

      >>എത്രത്തോളമെന്നാൽ സ്വഹാബിമാർ പോലും ആ ഗണത്തിലാണ്.<<

      അതെ സംശയമില്ല. ഇനിയാണ് വിഷയത്തിന്റെ മര്മം വരുന്നത് .

      സ്വഹീഹായ ഹദീസുകളെ ഒരു പടി അല്ലെങ്കിൽ പല പടി താഴേക്ക്‌ വെച്ചുകൊണ്ട് , നിങ്ങൾ പൂര്ണ്ണമായും പിൻപറ്റും എന്ന് പറയുന്ന ഖുർആൻ, മുഹമ്മദ്‌ നബി (സ) വഫാത്തായപ്പോൾ ഒരു പുസ്തക രൂപത്തിൽ ലഭ്യമായിരുന്നോ ? ഇന്ന് നമ്മുടെ കയ്യിൽ കാണുന്ന വിധത്തിൽ അത് ക്രോടീകരിചിരുന്നോ ? ഇല്ല . ഇതു താങ്കൾ ആദ്യം മനസിലാക്കണം. അതെ ഇതു താങ്കൾ ആദ്യം മനസിലാക്കണം. അപ്പോൾ ആ ക്രോഡീകരണം നിർവഹിച്ചത്‌ സ്വഹാബികൾ ആണ്.

      സൈദ്‌ ഇബ്നു സാബിത്ത് (റ) ആണ് വിശുദ്ധ ഖുർആൻ ക്രോഡീകാരണത്തിൽ നിസ്തുലമായ ഒരു പങ്ക് മറ്റു സ്വഹാബികൾക്കൊപ്പം നിർവഹിച്ചത് .

      സൈദ്‌ ഇബ്നു സാബിത്ത് (റ) മഅ്സൂം ആയതുകൊണ്ടാണോ സ്വഹീഹായ ഹദീസുകളെ പല പടി താഴേക്ക്‌ വെച്ചുകൊണ്ട് നിങ്ങൾ ഖുർആനിനെ പിൻപറ്റുന്നത്?
      അല്ല എന്നാണു ഉത്തരമെങ്കിൽ പിന്നെ എങ്ങിനെയാണ് ഹദീസുകളുടെ വിഷയത്തിൽ തെറ്റാം എന്നും ഖുർആനിന്റെ വിഷയത്തിൽ തെറ്റില്ല എന്നും പറയുന്നത് ?

      ഒരു മുസ്ലിം മനസിലാക്കേണ്ടത് എന്തെന്നുവച്ചാൽ - തെറ്റ് പറ്റാതെ അവന്റെ ഗ്രന്ഥത്തെ സംരക്ഷിക്കുവാൻ അല്ലാഹു സ്വഹാബത്തിനെ നിമിത്തമാക്കി.

      താങ്കൾ പറഞ്ഞു -

      >>കാരണം ബുഖാരി ഒരു മനുഷ്യനാണ്. ഹദീസ് ക്രോഢീകരിക്കാൻ അത്യധ്വാനം ചെയ്ത ഗവേഷകനും പണ്ഡിതനുമാണ്. എന്നാൽ ഒരിക്കലും തെറ്റ് സംഭവിക്കാത്ത മഅ്സൂം അല്ല. <<

      ഇമാം ബുഖാരി(റ) ഒരു മഅ്സൂം എന്ന നിലക്കല്ല അദ്ദേഹത്തിന്റെ സ്വഹീഹിനെ ഒരു മുസ്ലിം കാണേണ്ടത് . മറിച്ചു പ്രവാചകന്റെ ഹദീസുകളെ, അതിന്റെ ആധികാരികതയെ വളരെ കൃത്ത്യമായി എങ്ങിനെ ഉറപ്പിക്കാം എന്നതിനു വേണ്ടി വളരെ ഉന്നതാമായ, പഴുതുകൾ ഇല്ലാത്ത മാനധണ്ടങ്ങൾ വെച്ചുകൊണ്ടാണ്‌ തന്റെ സ്വഹീഹ് അദ്ദേഹം ലോകത്തിനു മുമ്പിൽ സമർപ്പിച്ചത്; അല്ലാഹു അദ്ദേഹത്തെ ഈ ഉന്നത കർമത്തിനു വേണ്ടി തിരഞ്ഞെടുത്തു.

      ഒരൊറ്റ വാചകത്തിൽ പറഞ്ഞാൽ, വിശുദ്ധ ഖുർആൻ ഇന്നു കാണുന്ന പോലെ പുസ്തക രൂപത്തിൽ ആകുവാൻ സ്വഹബത്തിനെ അല്ലാഹു എങ്ങിനെ നിമിത്തമാക്കിയോ അതുപോലെത്തന്നെ ആ ഖുർആൻ എങ്ങിനെ മനസിലാകണമെന്നും അത് എങ്ങിനെ ജീവിതത്തിൽ പകർത്തണം എന്നും പറഞ്ഞു തരുന്ന ഹദീസുകളെ സംരക്ഷിക്കുവാൻ ഇമാം ബുഖാരി(റ) പോലെ ഇമാം മുസ്ലിം (റ) പോലെ ഉള്ള മഹാരാതന്മാരായ പണ്ഡിതന്മാരെ അല്ലാഹു നിമിത്തമാക്കി.

      ഇനിയാണ് താങ്കളുടെ അക്കമിട്ട ചോദ്യങ്ങള്ക്ക് മറുപടിപറയുവാൻ പോകുന്നത്.

      (തുടരും), In shaa Allah




      Delete
  5. താങ്കൾ തന്നെ പറഞ്ഞല്ലോ, <<>>
    അതിനുള്ള മറുപടിയാണ് മുകളിലുദ്ധരിച്ചത്.
    എന്‍റെ ചോദ്യങ്ങൾ ആവർത്തിക്കുന്നു.
    1) ബുഖാരിയെ നൂറ് ശതമാനം സംശയലേശമന്യേ ഖുർആൻ പോലെ തന്നെ സ്വീകരിക്കണം എന്നതിന്‍റെ ഇസ്ലാമിക പ്രമാണങ്ങൾ എന്തെല്ലാം?
    2) ബുഖാരിയിലെ ചില ഹദീസുകളിൽ സംശയം രേഖപ്പെടുത്തുന്നത് ഹദീസ് നിഷേധമായി ചരിത്രത്തിലെ ഏതെങ്കിലും പണ്ഡിതൻ ഉദ്ദരിച്ചതോ പറഞ്ഞതോ ആയി തെളിയിക്കുക.
    3)ബുഖാരിയിലും മുസ്ലിമും വിശകലനം ചെയ്തവരെയെല്ലാം ഹദീസ് നിഷേധിയും അവിശ്വാസികളുമായി മുദ്രയടിക്കാൻ തയ്യാറാവുമോ?

    ReplyDelete
    Replies
    1. തുടരുന്നു ...

      പ്രിയ സുഹൈർ അലി

      താങ്കളുടെ അക്കമിട്ട ചോദ്യങ്ങള്ക്ക് മറുപടി പറയും മുന്പ് ചില കാര്യങ്ങൾ കൂടി ഈയുള്ളവന് പറയാനുണ്ട് . താങ്കൾ പറഞ്ഞു -

      >>ബുഖാരിയിലുള്ള ഹദീസുകളെല്ലാം ഖുർആൻ പോലെ തന്നെ ഓരോ ഹർഫും ദൈവികമാണെന്ന് സ്വീകരിക്കാൻ ന്യായങ്ങളില്ല. <<

      ഇവിടുത്തെ ചർച്ച ഇമാം ബുഖാരി ഉദ്ധരിച്ച എല്ലാ ഹദീസുകളും അല്ല. മറിച്ചു ഇമാം ബുഖാരിയുടെ സ്വഹീഹ് എന്നറിയപ്പെടുന്ന ഹദീസുകൾ ആകുന്നു.

      ഒരു സത്യവിശ്വാസിക്ക്‌ പരിശുദ്ധ ഖുർആൻ സ്വീകരിക്കുവാൻ എന്തെല്ലാം ന്യായങ്ങൾ ഉണ്ടോ അതേ ന്യായങ്ങൾ തന്നെയാണ് സ്വഹീഹ് ബുഖാരിയിലെ എല്ലാ ഹദീസുകളും സ്വീകരിക്കുവാൻ ഉള്ള ന്യായങ്ങൾ.

      അടിസ്ഥാനപരമായി താങ്കൾ മനസ്സിലാക്കേണ്ടത് ഖൂർആനാകട്ടെ ഹദീസകട്ടെ ഇവ രണ്ടും അകാശലോകത്തുനിന്നും ഉള്ള ദിവ്യ സന്ദേശം ആണ്‌ . അതല്ലാതെ ഖുർആൻ മുഴുവനും അല്ലാഹുവിൽ നിന്നുള്ളതും ഹദീസുകൾ മുഴുവനും മുഹമ്മദ്‌ നബി (സ) വകയും അല്ല. രണ്ടും അല്ലാഹുവിൽ നിന്നും ഉള്ളതാണ് .

      മുഹമദ് നബി (സ) പറഞ്ഞു - "അറിയുക - എനിക്ക് ഖുർആനും അതുപോലെ ഉള്ളതും അതിന്റെ കൂടെ നല്കപ്പെട്ടിട്ടുണ്ട് . ഒരു സമയം വരും, അന്ന് ഒരു മനുഷ്യൻ തന്റെ സോഫയിൽ ചാരിയിരുന്നുകൊണ്ട് പറയും ഖുർആനിൽ എന്ത് അനുവദിച്ചുവോ അത് അനുവദനീയമാകുക, ഖുർആനിൽ എന്ത് വിരോധിച്ച്ചുവോ അത് വിരോധിക്കുകയും ചെയ്യുക . ... " - അബു ദാവൂദ് .

      ഈ ഹദീസിൽ പറഞ്ഞ "അതുപോലെ ഉള്ളതും" എന്ന് പറയുന്നതാണ് ഹദീസ് എന്ന് പറയുന്നത് .

      സുഹൃത്തെ, ഒരു പത്തോ ഇരുപതോ തവണ, അതെ ഒരു പത്തോ ഇരുപതോ തവണ ഈ ഹദീസ് ഒന്ന് വായിച്ചിട്ട് വേണം ഇനി മറുപടി പറയുവാൻ . ഭൂതവും ഭാവിയും ഒക്കെ അറിയുന്ന ലോക രക്ഷിതാവ് ഹദീസു നിഷേധികളെ കുറിച്ച് 1400 വര്ഷങ്ങള്ക്ക് മുൻപ് നല്കിയ താക്കീതാണിത് .

      ചോദ്യം - 4
      ---------------
      ഇനി, താങ്കൾക്ക് സ്വഹീഹ് ബുഖാരിയിലുള്ള ഹദീസുകളെല്ലാം ഖുർആൻ പോലെ തന്നെ ഓരോ ഹർഫും ദൈവികമാണെന്ന് സ്വീകരിക്കാൻ ന്യായം ഇല്ലെങ്കിൽ വിശുദ്ധ ഖുർആനിലെ ഓരോ വചനവും ദൈവീകമാണെന്ന് ഉള്ളതിന് എന്ത് തെളിവാണ് താങ്കളെ പോല്ലുള്ളവരുടെ കൈകളിൽ ഉള്ളത് ?

      >>ഖുർആൻ പോലെ തന്നെ ബുഖാരിയെ ഉപയോഗിക്കണമെന്നതിനും തെളിവുകളില്ല<<

      മുകളിലത്തെ ഹദീസ് തന്നെ ഒരു വലിയ തെളിവാകുന്നു. തെളിവുകള ഇനിയും ഉണ്ട് . സ്വഹീഹായ ഹദീസിനെ മാറ്റിവെച്ചു കൊണ്ട് നിങ്ങൾ പിന്പറ്റും എന്ന് പറയുന്ന ഖുർആനിൽ തന്നെ ദാരാളം തെളിവുകൾ ഉണ്ട് .

      താങ്കളുടെ അക്കമിട്ട ചോദ്യങ്ങള്ക്ക് മറുപടി പറയും മുന്പ് ചില കാര്യങ്ങൾ കൂടി ഈയുള്ളവന് പറയാനുണ്ട് . ആ സമയം കൊണ്ട് മുകളിൽ ചോദിച്ച നാല് ചോദ്യങ്ങള്ക്ക് ഒരു മറുപടി കണ്ടെത്തുവാൻ ശ്രമിക്കണം .

      (തുടരും), In shaa Allah

      Delete
    2. താങ്കളുടെ ചോദ്യം :

      1) ബുഖാരിയെ നൂറ് ശതമാനം സംശയലേശമന്യേ ഖുർആൻ പോലെ തന്നെ സ്വീകരിക്കണം എന്നതിന്‍റെ ഇസ്ലാമിക പ്രമാണങ്ങൾ എന്തെല്ലാം?

      ഉത്തരം:

      ഇമാം ബുഖാരി (റ)യെ കണ്ണടച്ചു പിൻപറ്റണം എന്ന് ഇവിടെ ആരും പറയുന്നില്ല. മറിച്ചു, അദ്ദേഹം മുഹമ്മദ്‌ നബി(സ)യുടെ ഹദീസുകളെ സ്വഹീഹായി ഗണിക്കുവാൻ വളരെ കൃത്ത്യമായ മാനദണ്ഡങ്ങൾ കൊണ്ട് വന്നു. ഈ മാനദണ്ഡങ്ങൾ മുസ്ലിം ലോകം പഠന വിധേയമാകിയിട്ടുണ്ട്. അതിൽ, ഇമാം ദാറഖുത്നി, ഇമാം ബുഖാരി(റ) തന്റെ സ്വഹീഹിൽ കൊടുത്ത 110 ഓളം ഹദീസുകൾ ഈ മാനദണ്ഡം പൂർണ്ണമായും പാലിച്ചില്ല എന്ന് പറഞ്ഞിടുണ്ട്. എന്നാൽ, സ്വഹീഹു ബുഖാരിക്ക് ഷരഹ് എഴുതിയ ഇമാം ഇബ്നു ഹാജർ(റ) ഈ വിമര്ഷനത്തിന്നു എണ്ണം പറഞ്ഞുകൊണ്ട് മറുപടി പറഞ്ഞിട്ടുണ്ട്.

      ഇവിടെയും പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഹദീസുകളുടെ ഉള്ളടക്കത്തെ അല്ല ഇമാം ദാറഖുത്നി വിമര്ശിച്ചത്. എന്നാൽ ഇന്ന് കേരളത്തിൽ മുജാഹിദുകൾ എന്ന് അവകാശവാദം ഉന്നയിക്കുന്നവർ ഹദീസുകളുടെ ഉള്ളടക്കത്തെ തങ്ങളുടെ നിസ്സാരമായ ബുദ്ധി വെച്ചുകൊണ്ട് തള്ളിക്കളയുകയും നടുറോഡിൽ പരിഹസിക്കുകയും ആണ് ചെയ്യുന്നത് എന്ന് പ്രിയ സുഹൃത്ത് മനസ്സിലാക്കണം.

      ഇനി, സുഹൃത്ത് മനസ്സിലാക്കേണ്ടത് അബൂബക്കർ സിദ്ധീഖ് (റ)ന്റെ കാലത്ത് പരിശുദ്ധ ഖുർആൻ ക്രോടീകരിക്കുന്ന വേളയിലും സൈദ് ഇബ്നു സാബിത്ത് (റ)വും ചില മാനദണ്ഡങ്ങൾ വച്ചിരുന്നു. അപ്പോൾ നിങ്ങളുടെ വാദം അനുസരിച്ചു പരിശുദ്ധ ഖുർആൻ സംശയലേശമന്യേ(!) സ്വീകരിക്കുന്നതിലും പ്രമാണങ്ങൾ വേണം!

      താങ്കളുടെ ചോദ്യം :
      2) ബുഖാരിയിലെ ചില ഹദീസുകളിൽ സംശയം രേഖപ്പെടുത്തുന്നത് ഹദീസ് നിഷേധമായി ചരിത്രത്തിലെ ഏതെങ്കിലും പണ്ഡിതൻ ഉദ്ദരിച്ചതോ പറഞ്ഞതോ ആയി തെളിയിക്കുക.

      ഉത്തരം:

      മുകളിൽ പറഞ്ഞപോലെ ഹദീസുകളുടെ ആശയത്തെ അല്ല പണ്ഡിതന്മാർ വിമര്ശിച്ചത്. മറിച്ചു അത് സ്വീകാര്യം ആകുവാൻ നിശ്ച്ചയിച്ച മാനദണ്ഡങ്ങളെ ആണ്. അതിന്നു അതതു കാലങ്ങളിൽ ഹദീസ് പണ്ഡിതന്മാർ തന്നെ മറുപടിയും നൽകിയിട്ടുണ്ട്.

      താങ്കളുടെ ചോദ്യം :
      3)ബുഖാരിയിലും മുസ്ലിമും വിശകലനം ചെയ്തവരെയെല്ലാം ഹദീസ് നിഷേധിയും അവിശ്വാസികളുമായി മുദ്രയടിക്കാൻ തയ്യാറാവുമോ?

      ഉത്തരം:

      സുഹൃത്ത് ഈ വിശകലനം കൊണ്ട് ഉദ്ദേശിക്കുന്നത്‌ ഹദീസുകളുടെ ആശയങ്ങളെ തങ്ങളുടെ നിസ്സാരമായ ബുദ്ധികൊണ്ട് വിമര്ഷിക്കുന്നതിനെയാണ്. ഈയുള്ളവന്റെ അറിവിൽ മുസ്ലിം ലോകത്ത് ആരും തന്നെ ആ പണി നടത്തിയിട്ടില്ല, വിശിഷ്യാ ഇമാം ബുഖാരിയുടെയും ഇമാം മുസ്ലിമിന്റെയും സ്വഹീഹുകളിൽ.






      Delete
  6. ഞാൻ പറഞ്ഞതിന്‍റെ ചുരുക്കം ഇതാണ്. ബുഖാരി, മുസ്ലിം എന്നീ ഹദീസ് ഗ്രന്ഥങ്ങളിൽ വിമർശിക്കപ്പെട്ടതും വിശകലന വിധേയമായതും നീരൂപണം നടത്തപ്പെട്ടതുമായ ഹദീസുകളുണ്ട്. പ്രമാണികരായ സലഫികളായ പണ്ഡിതരും ഇപ്രകാരം നിരീപണം ചെയ്തിട്ടുണ്ട്. എന്നാൽ ഖുർആനെ മുസ്ലിംകളാരും സംശയം പ്രകടിപ്പിച്ച് നിരൂപണം നടത്തിയിട്ടില്ല. അതു കൊണ്ടാണ് രണ്ടിനെയും ഒരു പോലെ കാണരുത് എന്ന് പറഞ്ഞത്. അത് കൊണ്ട് തന്നെ < ഒരു സത്യവിശ്വാസിക്ക്‌ പരിശുദ്ധ ഖുർആൻ സ്വീകരിക്കുവാൻ എന്തെല്ലാം ന്യായങ്ങൾ ഉണ്ടോ അതേ ന്യായങ്ങൾ തന്നെയാണ് സ്വഹീഹ് ബുഖാരിയിലെ എല്ലാ ഹദീസുകളും സ്വീകരിക്കുവാൻ ഉള്ള ന്യായങ്ങൾ. > എന്നതാങ്കളുടെ വാദം അപ്രസക്തമാണ്.
    (ദയവായി താങ്കൾ കോഡ് വെരിഫിക്കേഷൻ ഒഴിവാക്കുക)
    2. എന്നിവിടെ ആരും പറഞ്ഞിട്ടില്ല. വമാ യൻതിഖു അനിൽ ഹവാ എന്ന ആയത്തിനെ ആരും തള്ളിക്കളയുന്നുമില്ല. ഈ രീതിയിൽ ഉള്ള ഹദീസ് ബുഖാരിയിൽ ഇല്ല എന്നാരും പറയുന്നുമില്ല. എന്നാൽ അതല്ലാത്തതും ബുഖാരിയിൽ ഉണ്ടാവാം എന്ന് മാത്രമാണ് പറയുന്നത്. പ്രവാചകനാണ് അല്ലാഹുവിന്‍റെ ഈ സംരക്ഷണമുള്ളത്. ഇമാം ബുഖാരിക്ക് ആ മഅസൂമിയത്ത് കൽപിക്കാൻ ഇസ്ലാമിൽ നിർവാഹമില്ല.
    3.

    ReplyDelete