Friday, December 14, 2012

പോന്നോമനകള്‍ക്ക് വേണ്ടി ഒരു കഴുമരം


അസ്സലാമുഅലൈക്കും

പണ്ടൊരാള്‍ ഒരു പൂച്ചയെയും അതിന്‍റെ  കുഞ്ഞുങ്ങളെയും വേണ്ടത്ര  ഭക്ഷണവും വെള്ളവും കൊടുക്കാതെ ഒരുറൂമില്‍ ദിവസങ്ങളോളം അടച്ചു പൂട്ടി. ഒരു ദിവസം  അയാള്‍   റൂമില്‍ പ്രവേശിക്കുകയും ആ തള്ളപ്പൂച്ചയെ കുത്തിനോവിക്കുവാനും തുടങ്ങി.  രക്ഷപെടാന്‍ ‍ പഴുതുകള്‍ ഇല്ലാതെ  സഹികെട്ട പൂച്ച അയാളുടെ നേരെ ചാടി ഒരു കടികൊടുക്കുവാന്‍ ശ്രമിച്ചു . ഈ കാരണം ചൂണ്ടിക്കാണിച്ചുകൊണ്ട്  ഈ മനുഷ്യന്‍ ആ പൂച്ചയെ മാത്രമല്ല അതിന്‍റെകുഞ്ഞുങ്ങളെയും അതി നിഷ്ടൂരമായ രീതിയില്‍ കൊന്നുകളഞ്ഞു .

ഒരു രാജ്യത്തെ ജനങ്ങളെ മുഴുവനും, വൃദ്ധന്‍മാരും കുട്ടികളും സ്ത്രീകളും  അടക്കം Gaaza എന്നും Westbank  എന്നുംപേരുള്ള ഒരു സ്ഥലത്ത് കുടുക്കിയിടുകയും അവരുടെ വീടുകള്‍ Buldozarukal കൊണ്ട് പൊളിക്കുകയും, സ്വന്തംവീട്ടില്‍നിന്നും ചവിട്ടി പുറത്താക്കുകയും എന്നിട്ട് പോളിച്ചവന്‍ തന്നെ അവിടെ വീടുവെച്ചു താമസിക്കുകയും ചെയ്യുന്നഒരവസ്ഥ .... 

ഈ അവസ്ഥയില്‍‍ സ്വാഅഭിമാനത്തിനു വേണ്ടി, സ്വന്തം കുടുംബത്തിന്റെയും രാജ്യത്തിന്‍റെയും സംരക്ഷണത്തിനു വേണ്ടി തുരുംബെടുത്ത  ആയുദ്ധങ്ങളുമേന്തി ഒരു പറ്റം യുവാക്കളെ  സ്വന്തം ചോരയില്‍, ജനിച്ചമണ്ണില്‍ കുഴിച്ചുമൂടപ്പെട്ട ഒരു നേര്‍കാഴ്ചയാണ് യഥാര്‍ത്തത്തില്‍ പലസ്തീന്‍ നമ്മുടെ മുന്നില്‍ വരച്ച നഖചിത്രം.

പറക്കമുറ്റാത്ത പൊന്നോമനകളുടെ നെഞ്ചകം പിളര്‍ന്നും തലയോട്ടി പൊട്ടിച്ചും കൈകാലുകള്‍ വെട്ടിമാറ്റിയും ആ നഖ ചിത്രം വലുതായിക്കൊണ്ടിരിക്കുന്നു. മൃഗീയമെന്നു വിശേഷിപ്പിച്ചാല്‍ മൃഗങ്ങള്‍ പ്രധിഷേധിക്കുകയും പൈശാചികമെന്നു വിശേഷിപ്പിച്ചാല്‍ പിശാചുക്കളും പ്രതിഷേധിക്കുന്ന അവസ്ഥ. 

ബ്രിട്ടീഷുകരന്റെ അധിനിവേശത്തിനെതിരെ ഇന്ത്യയുടെ മണ്ണില്‍ ചവിട്ടിമെതിക്കപ്പെട്ട വക്കം അബ്ദുല്‍ കാദര്‍ മൌലവിയും സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയും ഒക്കെ ചവിട്ടിനടന്ന തീകനലിലൂടെ, രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി കഴുമരത്തിലേക്ക് നടന്ന അതേ വക്കത്തുനിനുള്ള മാറ്റൊരു അബ്ദുല്‍ കാദറും ബ്രിട്ടീഷുകരന്റെ കണ്ണില്‍ തീവ്രവാധികളായിരുന്നു. അതേ തീകനലിലൂടെയാണ് പലസ്തീന്‍ യുവാകളും നടന്നു കൊണ്ടിരിക്കുന്നത്; അതേ കഴുമരത്തിലെക്കാണ് ആ പൊന്നോമന മക്കളും ... 

എല്ലാ അനീതികളെയും കടപുഴക്കിയ കാലം സാക്ഷി. ഇന്ത്യന്‍ മണ്ണില്‍ സ്വാതന്ത്ര്യത്തിന്റെ വെണ്ണിക്കൊടി പാറിയപോലെ, നേരം എത്ര ഇരിട്ടിയാലും, ചന്ദ്രന്‍റെ പ്രഭ എത്ര മങ്ങിയാലും എല്ലാ കൂരിരുട്ടുകളെയും അതിജീവിച്ചു സൂര്യന്‍ ഉദിക്കുകതന്നെ ചെയ്യും; കാലത്തിന്റെ കാവ്യ നീതി പുലരുകതന്നെ ചെയ്യും.

അബു അബ്ദുല്‍ മന്നാന്‍

No comments:

Post a Comment