Saturday, December 15, 2012

പല്ലിയെ കൊല്ലണം എന്ന ഹദീസ് സ്വീകരിക്കണമെന്നോ ?


അസ്സലാമുഅലൈകും വ  റഹ്മതുല്ലാഹി 

കേരളക്കരയില്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ ഇടയില്‍ വളരെ ചൂടോടെ നടക്കുന്ന ഒരു ചര്‍ച്ചയാണ് ഇമാംമുസ്ലിം (റ) തന്റെ സ്വഹീഹില്‍ ഉദ്ധരിച്ച പല്ലിയെ കൊല്ലണം എന്ന പ്രവാചക വചനം. ചില ആളുകള്‍ പറയുന്നു ഇത് ബുദ്ധിക്ക് യോജികുന്നില്ല എന്നതുകൊണ്ട് ഇത്തരം ഹദീസുകള്‍ സ്വീകാര്യമല്ല എന്ന്. അതേപോലെതന്നെ ചിന്തിക്കുന്ന മറ്റു ചില ആളുകള്‍ പറയുന്നു ഇതുപോലുള്ള ഹദീസുകളെ  ഖുര്‍ആനിലേക്ക് മടക്കുമ്പോള്‍ അത് ഖുര്‍ആനിനു എതിരാകുമെന്ന്.

യഥാര്‍ഥത്തില്‍  ഇവിടെ  പല്ലി  അല്ല  വിഷയം. മറിച്ച് പ്രമാണങ്ങളെ എങ്ങിനെ ഒരു മുസ്ലിം ഉള്‍കൊള്ളണം, എന്ത് നിലപാട് ഇത്തരം ഹദീസുകളോട് സ്വീകരിക്കണം എന്നുള്ളതാണ്. അല്ലാഹുവും പ്രവാചകനും ഒരു കാര്യം കല്പിച്ചാല്‍ ഒരു സത്യവിശ്വാസിയുടെ നിലപ്പാട് എന്തായിരിക്കണമെന്നു വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.

"തങ്ങള്‍ക്കിടയില്‍ ( റസൂല്‍ ) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്‌, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന്‌ പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ്‌ വിജയികള്‍." - Quran 24:51

തന്‍റെ സാന്താനത്തിനു ഒരു വിവാഹം അന്വേഷിക്കുവനായി വന്ന ആളോട്  തനിക്കൊരു ആണ്‍കുട്ടി ഉണ്ടെന്നു പറഞ്ഞ ഒരു പിതാവ്, രണ്ടു ദിവസം കഴിഞ്ഞിട്ട് ആ വന്ന ആളോട് വിളിച്ചുപറയുന്നു - എന്റെ സന്താനം പെണ്‍കുട്ടി ആണെന്ന് ! തന്റെ കുട്ടി ആണ്‍ കുട്ടിയോ പെണ്‍കുട്ടിയോ എന്ന വെളിവ് നഷ്ടപ്പെട്ടതിനേക്കാള്‍ ഇവിടെ ഗൌരവം ഉള്ളത് ആ പിതാവിന്റെ ബുദ്ധിക്കോ ഒര്മക്കോ കാര്യമായ ഒരു തകരാര്‍ സംഭവിച്ചിട്ടുണ്ട് എന്നുള്ളതാണ്. കാരണം ഈ ബുദ്ധിമോശം ഈ പിതാവിന്റെ മറ്റു പല കാര്യങ്ങളിലേക്കും വ്യാപിചേക്കാം. 

അതേപോലെ, സച്ചരിതരായ സ്വഹാബത്തും മുന്‍ഗാമികളും ഇതുപോലുള്ള ഹദീസുകളോട് സ്വീകരിച്ച "ഞങ്ങള്‍ കേട്ടിരിക്കുന്നു, ഞങ്ങള്‍ അനുസരിച്ചിരിക്കുന്നു എന്ന  നിലപാടിനെ  "ഞങ്ങള്‍ കേട്ടിരിക്കുന്നു, ബുദ്ധിക്ക്  യോജിച്ചാല്‍ ഞങ്ങള്‍  അനുസരിച്ചിരിക്കുന്നു"  എന്ന നിലപാട് വെച്ചു  മാറ്റി പറഞ്ഞിരിക്കുകയാണ് . ഇവിടെ ബുദ്ധിക്കു യോജിക്കുന്നില്ല എന്നതിനേക്കാള്‍ ഗൌരവം, പ്രമാണങ്ങളെ സ്വീകരിക്കുവാന്‍ തിരെഞ്ഞെടുത്ത  മാനദണ്ഡം  എന്ത് എന്നുള്ളതാണ്. കാരണം മാനദണ്ഡം തെറ്റിയാല്‍ മറ്റു പല ഹദീസുകളെയും ഈ മാനദണ്ഡം ഉപയോഗിച്ച് പുറം തള്ളിയേക്കാം.

ഇനി പല്ലിയെ കൊല്ലണം എന്ന ഹദീസിനോട്  ഒരു സത്യവിശ്വാസി സ്വീകരിക്കേണ്ട നിലപാട് എന്ത് എന്ന് നോക്കാം. താഴെ പറയുന്ന കാര്യങ്ങള്‍ മനസിലാകുവാന്‍ മദീനയിലെ  സര്‍വകലാശാലയില്‍ പോയി ഖുര്‍ആനിലോ ഹദീസിലോ ബിരുദം നേടേണ്ട ആവശ്യം ഉണ്ടെന്നു തോനുന്നില്ല.

വളരെ പ്രധാനപ്പെട്ട രണ്ടു നബിമാരുടെ ജീവിതത്തില്‍ സംഭവിച്ച ചരിത്ര പ്രസിദ്ധമായ രണ്ടു സംഭവങ്ങളും അതില്‍നിന്നും പാഠം ഉള്‍കൊണ്ടുകൊണ്ട്   മുഹമ്മദ്‌ നബി (സ ) യുടെ  സമൂഹം എന്ത് നിലപാട് ഇത്തരം വിഷയങ്ങളില്‍ സ്വീകരിക്കണം എന്നു നോക്കാം.

1. ഇബ്രാഹീം നബിയും മകനെ അറുക്കുവാനുള്ള  കല്‍പ്പനയും
2. മൂസ നബിയും പശുവിനെ അറുക്കുവാനുള്ള  കല്‍പ്പനയും
3. മുഹമ്മദ്‌ നബിയും പല്ലിയെ കൊല്ലുവാനുള്ള കല്‍പ്പനയും

സ്വല്‍പം ചിന്തിക്കുന്ന ആളുകള്‍ക്ക് മുകളില്‍ പറഞ്ഞ മൂന്ന്‍ പോയിന്റ്‌കളില്‍നിന്നും പല്ലിയെ കൊല്ലണം എന്നതുപോലുള്ള ഹദീസുകളോട് സ്വീകരിക്കേണ്ട നിലപാട് എന്തെന്നു  പെട്ടെന്ന് മനസിലാകും.

1. ഇബ്രാഹീം നബിയും മകനെ അറുക്കുവാനുള്ള  കല്‍പ്പനയും

"എന്നിട്ട്‌ ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന്‌ ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട്‌ നോക്കൂ: നീ എന്താണ്‌ അഭിപ്രായപ്പെടുന്നത്‌? അവന്‍ പറഞ്ഞു: എന്‍റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത്‌ താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌."""" " - Quran - 37:102

"ഉപ്പാ, നിങ്ങള്‍ക്ക് ബുദ്ധിയില്ലേ ? അല്ലാഹു ഒരു മനുഷ്യനെ കൊല്ലുവാന്‍ കല്പ്പിക്കുകയോ ?" - ഇങ്ങിനെ ഒരു ചോദ്യമായിരുന്നോ ഇസ്മാഈല്‍ (അ ) ചോദിച്ചത് ?

"ഒരു സ്വപ്നത്തിലൂടെ അല്ലാഹു ഒരു മനുഷ്യനെ അതും ആറ്റു നോറ്റു കിട്ടിയ ഒരു മകനെ കൊല്ലുവാന്‍ കല്പിക്കുകയോ ?  ജിബ്രീല്‍ (അ ) വരുമോ എന്ന് നോക്കാം" - ഇങ്ങിനെ ഒരു നിലപാടയിരുന്നോ മഹാനായ ഇബ്രാഹീം (അ ) എടുത്തത് ?

അല്ല. അങ്ങിനെ ഒരു നിലാപാടായിരുന്നില്ല ആ മഹാന്മാരായ പിതാവും പുത്രനും സ്വീകരിച്ചത് എന്ന് വളരെ കൃത്യമാണ്.

2. മൂസ നബിയും പശുവിനെ അറുക്കുവാനുള്ള  കല്‍പ്പനയും

"അല്ലാഹു നിങ്ങളോട്‌ ഒരു പശുവിനെ അറുക്കുവാന്‍ കല്‍പിക്കുന്നു എന്ന്‌ മൂസാ തന്‍റെജനതയോട്‌ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക ) അവര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളെ പരിഹസിക്കുകയാണോ? അദ്ദേഹം ( മൂസാ ) പറഞ്ഞു: ഞാന്‍ വിവരംകെട്ടവരില്‍ പെട്ടുപോകാതിരിക്കാന്‍ അല്ലാഹുവില്‍ അഭയം പ്രാപിക്കുന്നു." Quran 2:67.

"താങ്കള്‍ ഞങ്ങളെ പരിഹസിക്കുകയാണോ?" ഇതായിരുന്നു പശുവിനെ അറുക്കുവാന്‍  അലലാഹു  മൂസ നബിയിലൂടെ ഇസ്രാഈല്യരോട് പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി.

പശുവിനെ അറുക്കുവാനുള്ള കല്പന കിട്ടിയപ്പോള്‍ "ഞങ്ങള്‍ കേട്ടിരിക്കുന്നു, ഞങ്ങള്‍ അനുസരിച്ചിരിക്കുന്നു" എന്ന മഹത്തായ നിലപാടിനു പകരം പരിഹാസമായിരുന്നു ഇസ്രാഈല്യര്‍ മൂസ നബിക്കും അതുവഴി അല്ലാഹുവിനും നല്‍കിയത്.

3. മുഹമ്മദ്‌ നബിയും പല്ലിയെ കൊല്ലുവാനുള്ള കല്‍പ്പനയും

"ആമിര്‍ ബിന്‍ സ'അ ദ് അദ്ദേഹത്തിന്റെ പിതാവില്‍ നിന്നും നിവേദനം - നബി (സ ) പല്ലിയെ കൊല്ലുവാന്‍ കല്‍പ്പിക്കുകയും അതിനെ വിഷലിപ്തമായ ജീവി (ഫുവൈസിഖ്)  എന്ന്  അവിടുന്ന് വിളിക്കുകയും ചെയ്തു " - സ്വഹീഹ് മുസ്ലിം (സലാം പറയല്‍ എന്ന അദ്ധ്യായം)

മുഹമ്മദ്‌ നബി (സ )യില്‍ വിശ്വസിക്കുന്നു എന്ന് പറയുന്നവര്‍ക്ക് രണ്ടു നിലപാടുകള്‍ സ്വീകരിക്കാം 

A . ഇസ്മാഈല്‍ (അ ) സ്വീകരിച്ച "ഞങ്ങള്‍ കേട്ടിരിക്കുന്നു, ഞങ്ങള്‍ അനുസരിച്ചിരിക്കുന്നു" എന്ന നിലപാട് .
B. ഇസ്രാഈല്‍ സന്തതികള്‍ സ്വീകരിച്ച "താങ്കള്‍ ഞങ്ങളെ പരിഹസിക്കുകയാണോ?" എന്ന നിലപാട്.

ആരാന്റെ ബുദ്ധികൊണ്ടല്ലാതെ സ്വന്തം ബുദ്ധികൊടുത്ത് ആലോചിച്ചു ഒരു തീരുമാനം എടുക്കുക.

ഇബ്രാഹീം നബിയുടെ ഏടും അദ്ദേഹത്തിന്റെ തന്നെ സ്വപ്നവും 

ഇബ്രാഹീം (അ )നു അല്ലാഹു ഏട് നല്‍കി.

"അതായത്‌ ഇബ്രാഹീമിന്‍റെയും മൂസായുടെയും ഏടുകളില്‍ " - Quran 87:19

മഹാനായ പ്രവാചകന്‍ ഇബ്രാഹീം (അ ) അല്ലാഹു ഏട് നല്‍കിയിരിക്കെ തന്നെ ഏറ്റവും സുപ്രധാനമായ തന്റെ മകനെ അറുക്കുവാനുള്ള കല്പന നല്‍കിയത് ഈ ഏടിലൂടെയല്ല മറിച്ച് ഒരു സ്വപ്നത്തിലൂടെയായിരുന്നു  എന്നത് വളരെ ശ്രദ്ധേയമാണ്. കാരണം നിങ്ങളുടെ (ഇബ്രാഹീം നബിയുടെ) ഏടില്‍ വന്നാല്‍ മാത്രമേ ഞാന്‍ അത് സ്വീകരിക്കുകയുള്ളു അതല്ലാതെ സ്വപ്നത്തില്‍ കണ്ടത് എന്റെ ബുദ്ധിക്കു യോജിക്കതതുകൊണ്ട് ഞാന്‍ അന്ഗീകരിക്കുകയില്ല എന്ന്  ഇസ്മാഈല്‍ (അ ) പറഞ്ഞില്ല. മറിച്ചു  "ഞങ്ങള്‍ കേട്ടിരിക്കുന്നു, ഞങ്ങള്‍ അനുസരിച്ചിരിക്കുന്നു" എന്ന മഹത്തായ ഒരു നിലപാടായിരുന്നു ആ പുത്രന്‍ സ്വീകരിച്ചത് . 

അപ്പോള്‍   ഖുര്‍ആന്‍ മുഴുവന്‍ ബുദ്ധിക്കു യോജിക്കുകയും എന്നാല്‍ സ്വഹീഹായ ഹദീസുകളില്‍ "ബുദ്ധിക്കു" യോജിക്കാത്തത് കാണുകയും ചെയ്യുന്നവര്‍ ഇബ്രാഹീം നബിയുടെ സ്വപ്നം കേട്ടപ്പോള്‍  ഇസ്മാഈല്‍ നബിയുടെ ബുദ്ധി എങ്ങോട്ട് പോയെന്നും മുഹമ്മദ്‌ നബിയുടെ പല്ലിയെ കൊല്ലണം എന്ന ഹദീസ് കേട്ടപ്പോള്‍ തങ്ങളുടെ ബുദ്ധി എങ്ങോട്ട് പോയെന്നും ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

തൗറാത്തും പശുവിനെ അറുക്കുവാനുള്ള കല്‍പ്പനയും 

സൂറത്തുല്‍ ബഖറയിലെ ഇസ്രാഈല്‍ സന്തതികളുടെ ചെയ്തികള്‍ വിവരിക്കുന്ന ഓര്‍ടര്‍ നോക്കുകയാണെങ്കില്‍ തൗറാത്തിന്റെ അവതരണ ശേഷമാണ് പശുവിനെ അറുക്കുവാനുള്ള കല്പന കാണുന്നത്. അത് ശരിയാണെങ്കില്‍ അതില്‍ നിന്നും ഒരു കാര്യം മനസ്സിലാക്കാം - പശുവിനെ അറുക്കുവാനുള്ള കല്‍പ്പന തൗറാത്തില്‍ ഇല്ല എന്ന്. തൗറാത്താകട്ടെ മുഴുവനും ഒറ്റയടിക്ക് ഇറക്കിയ ഒരു ഗ്രന്ഥവുമാണ്. (വിശുദ്ധ ഖുര്‍ആനിനു മുന്‍പുള്ള തൗറാത്തും ഇന്ജീലും എല്ലാം ഒറ്റയടിക്ക് ഇറക്കിയതാണെന്നു സൂറത്തുല്‍ ഫുര്‍ഖാന്‍ 32വചനത്തിന്റെ വിശദീകരണത്തില്‍ ഇമാം ത്വബരിയും ഇമാം ഇബ്ന്‍ കസീരും കൃത്യമായി പറഞ്ഞിട്ടുണ്ട് ).

പറഞ്ഞുവരുന്നത്, തൗറാത്തില്‍ ഇല്ലാത്ത ഒരു കല്പനയായിട്ടു കൂടി പശുവിനെ അറുക്കുവന്നുള്ള കല്പനയെ ഇസ്രാഈല്‍ സന്തതികള്‍ പരിഹസിച്ചപ്പോള്‍ മൂസ നബി പറഞ്ഞത് - "ഞാന്‍ വിവരംകെട്ടവരില്‍ പെട്ടുപോകാതിരിക്കാന്‍ അല്ലാഹുവില്‍ അഭയം പ്രാപിക്കുന്നു." എന്നാണ് .

അപ്പോള്‍   ഖുര്‍ആന്‍ മുഴുവന്‍ ബുദ്ധിക്കു യോജിക്കുകയും എന്നാല്‍ സ്വഹീഹായ ഹദീസുകളില്‍ "ബുദ്ധിക്കു" യോജിക്കാത്തത് കാണുകയും ചെയ്യുന്നവര്‍ തൗറാത്തില്‍ ഇല്ലാത്ത ഒരു കല്പന ഇസ്രാഈല്‍ സന്തതികള്‍ തള്ളിയതു തനി വിവരക്കേടായി കണ്ട മൂസ നബിയുടെ വിവരം എന്തായിരുന്നുവെന്നും മുഹമ്മദ്‌ നബിയുടെ പല്ലിയെ കൊല്ലണം എന്ന ഹദീസ് കേട്ടപ്പോള്‍ തങ്ങളുടെ  വിവരം എന്താണെന്നും ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

ഇബ്രാഹീം നബിയുടെ അനുയായിക്ക്‌ എന്ത് ലഭിച്ചു ?

ഇബ്രാഹീം നബിക്ക് സ്വന്തം മകന്‍ ഇസ്മാഈലിനെ  തന്നെ ഒരു അനുയായിയായി ലഭിച്ചു. ഓ, പിതാവ് നബി ആയതുകൊണ്ട് മകനും അങ്ങിനെയായി എന്ന് പറയാന്‍ വരട്ടെ,  നൂഹ് നബിക്ക് തന്റെ മകനെ കിട്ടിയില്ല. ഇബ്രാഹീം നബിയുടെ അനുയായി ആയ ഇസ്മാഈലിനെ  അലലാഹു ഒരു പ്രവച്ചകനാക്കി.

"വേദഗ്രന്ഥത്തില്‍ ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു. തന്‍റെ ആളുകളോട്‌ നമസ്കരിക്കുവാനും സകാത്ത്‌ നല്‍കുവാനും അദ്ദേഹം കല്‍പിക്കുമായിരുന്നു. തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അദ്ദേഹം പ്രീതി ലഭിച്ചവനായിരുന്നു." - Quran 19:54-55.

ചുരുക്കത്തില്‍ ഇസ്മാഈല്‍  (അ ) അല്ലാഹുവിന്റെ പ്രീതി ലഭിച്ച സച്ചരിതരില്‍ ഒരാളായി.

മൂസ  നബിയുടെ അനുയായിക്ക്‌ എന്തു ലഭിച്ചു ?

"പിന്നീട്‌ അതിന്‌ ശേഷവും നിങ്ങളുടെ മനസ്സുകള്‍ കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാള്‍ കടുത്തതോ ആയി ഭവിച്ചു. പാറകളില്‍ ചിലതില്‍ നിന്ന്‌ നദികള്‍ പൊട്ടി ഒഴുകാറുണ്ട്‌. ചിലത്‌ പിളര്‍ന്ന്‌ വെള്ളം പുറത്ത്‌ വരുന്നു. ചിലത്‌ ദൈവഭയത്താല്‍ താഴോട്ട്‌ ഉരുണ്ടു വീഴുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന യാതൊന്നിനെപറ്റിയും അല്ലാഹു ഒട്ടും അശ്രദ്ധനല്ല." - Quran 2:74

ചുരുകത്തില്‍ ഇസ്രാഈല്‍ സന്തതികളുടെ മനസുകള്‍ കടുക്കുകയും അല്ലാഹുവിന്റെ ശാപത്തിനും കോപത്തിനും അവര്‍ വിധേയരാവുകയും ചെയ്തു.

മഹമ്മദ് നബിയുടെ അനുയായിക്ക്‌ എന്ത് വേണം ?

കുവൈത്തില്‍ നിന്നും സൗദി (അല്ലെങ്കില്‍ അമേരിക്ക, ജപ്പാന്‍, യു.കെ.)യില്‍നിന്നും  ഓരോ വീതം ജോലി വിസ വന്നാല്‍ അതില്‍  ഏതു തിരഞ്ഞെടുക്കുവാന്‍ സ്വന്തം ബുദ്ധിയും കഴിവും ഉപയോഗിക്കുകയും എന്നാല്‍ മതപരമായ ഇത്തരം നിലപാടുകള്‍  തിരെഞ്ഞെടുക്കുവാന്‍ ആരാന്റെ ബുദ്ധിയും ഉപയോഗിക്കുന്ന ഒരു കാഴ്യ്ച്ചയാണ് യഥാര്‍ഥത്തില്‍ തൗഹീദ് ഉള്‍കൊണ്ടു എന്ന് അവകാശവാദം ഉന്നയിക്കുന്നവരില്‍ നല്ല ഒരു ശതമാനം ആളുകളും. 

ചോറ് തിന്നുമ്പോള്‍ താന്‍ തിന്നുന്നത് ചോറാണെന്നും ചായ കുടിക്കുമ്പോള്‍ താന്‍ കുടിക്കുന്നത് ചായയാണെന്നും മനസിലാകുവാന്‍ എത്രത്തോളം ബുദ്ധി മതിയോ അത്രയും ബുദ്ധിമതി ഈ പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കുവാന്‍ . പറഞ്ഞുവരുന്നത് അല്ലാഹു ഓരോ മനുഷ്യനും ചിന്തിക്കുവാനും കാര്യങ്ങള്‍ മനസിലാകുവനും ഉള്ള  കഴിവ് നല്‍കിയിട്ടുണ്ട്. അത് വേണ്ടവിധം ഉപയോഗിക്കുക. പരലോകത്ത് ഒറ്റയ്ക്ക് നിന്ന് മറുപടി പറയേണ്ടി വരും. സംഘടനയോ അതിന്റെ ഏതെങ്കിലും വക്താവോ സഹായിക്കുവാന്‍ ഉണ്ടാകില്ല, അല്ല അവര്‍ക്ക് അതിനു സാധിക്കുകയില്ല.

സ്വഹീഹായ ഹദീസുകളെ ഖുര്‍ആനിലേക്ക് മടക്കണം എന്ന് പറയുന്നവര്‍ ഖുര്‍ആനിലേക്ക് മടക്കി ഖുര്‍ആനിനെ മടക്കുന്നതിനു പകരം ഉള്ള ഖുര്‍ആനിനെ നല്ലവണ്ണം നിവര്‍ത്തി വെച്ച് വായിച്ചാല്‍ പല്ലിയെ കൊല്ലണം എന്നതുപോലുള്ള ഹദീസുകളോട് ഒരു സത്യവിശ്വാസി സ്വീകരിക്കേണ്ട നിലപാട് എന്തെന്ന് വളരെ കൃത്യമായി മനസിലാക്കുവാന്‍ സാധിക്കും, ഇന്ഷാഅല്ലാഹ് .

അബു അബ്ദുല്‍ മന്നാന്‍

Friday, December 14, 2012

പോന്നോമനകള്‍ക്ക് വേണ്ടി ഒരു കഴുമരം


അസ്സലാമുഅലൈക്കും

പണ്ടൊരാള്‍ ഒരു പൂച്ചയെയും അതിന്‍റെ  കുഞ്ഞുങ്ങളെയും വേണ്ടത്ര  ഭക്ഷണവും വെള്ളവും കൊടുക്കാതെ ഒരുറൂമില്‍ ദിവസങ്ങളോളം അടച്ചു പൂട്ടി. ഒരു ദിവസം  അയാള്‍   റൂമില്‍ പ്രവേശിക്കുകയും ആ തള്ളപ്പൂച്ചയെ കുത്തിനോവിക്കുവാനും തുടങ്ങി.  രക്ഷപെടാന്‍ ‍ പഴുതുകള്‍ ഇല്ലാതെ  സഹികെട്ട പൂച്ച അയാളുടെ നേരെ ചാടി ഒരു കടികൊടുക്കുവാന്‍ ശ്രമിച്ചു . ഈ കാരണം ചൂണ്ടിക്കാണിച്ചുകൊണ്ട്  ഈ മനുഷ്യന്‍ ആ പൂച്ചയെ മാത്രമല്ല അതിന്‍റെകുഞ്ഞുങ്ങളെയും അതി നിഷ്ടൂരമായ രീതിയില്‍ കൊന്നുകളഞ്ഞു .

ഒരു രാജ്യത്തെ ജനങ്ങളെ മുഴുവനും, വൃദ്ധന്‍മാരും കുട്ടികളും സ്ത്രീകളും  അടക്കം Gaaza എന്നും Westbank  എന്നുംപേരുള്ള ഒരു സ്ഥലത്ത് കുടുക്കിയിടുകയും അവരുടെ വീടുകള്‍ Buldozarukal കൊണ്ട് പൊളിക്കുകയും, സ്വന്തംവീട്ടില്‍നിന്നും ചവിട്ടി പുറത്താക്കുകയും എന്നിട്ട് പോളിച്ചവന്‍ തന്നെ അവിടെ വീടുവെച്ചു താമസിക്കുകയും ചെയ്യുന്നഒരവസ്ഥ .... 

ഈ അവസ്ഥയില്‍‍ സ്വാഅഭിമാനത്തിനു വേണ്ടി, സ്വന്തം കുടുംബത്തിന്റെയും രാജ്യത്തിന്‍റെയും സംരക്ഷണത്തിനു വേണ്ടി തുരുംബെടുത്ത  ആയുദ്ധങ്ങളുമേന്തി ഒരു പറ്റം യുവാക്കളെ  സ്വന്തം ചോരയില്‍, ജനിച്ചമണ്ണില്‍ കുഴിച്ചുമൂടപ്പെട്ട ഒരു നേര്‍കാഴ്ചയാണ് യഥാര്‍ത്തത്തില്‍ പലസ്തീന്‍ നമ്മുടെ മുന്നില്‍ വരച്ച നഖചിത്രം.

പറക്കമുറ്റാത്ത പൊന്നോമനകളുടെ നെഞ്ചകം പിളര്‍ന്നും തലയോട്ടി പൊട്ടിച്ചും കൈകാലുകള്‍ വെട്ടിമാറ്റിയും ആ നഖ ചിത്രം വലുതായിക്കൊണ്ടിരിക്കുന്നു. മൃഗീയമെന്നു വിശേഷിപ്പിച്ചാല്‍ മൃഗങ്ങള്‍ പ്രധിഷേധിക്കുകയും പൈശാചികമെന്നു വിശേഷിപ്പിച്ചാല്‍ പിശാചുക്കളും പ്രതിഷേധിക്കുന്ന അവസ്ഥ. 

ബ്രിട്ടീഷുകരന്റെ അധിനിവേശത്തിനെതിരെ ഇന്ത്യയുടെ മണ്ണില്‍ ചവിട്ടിമെതിക്കപ്പെട്ട വക്കം അബ്ദുല്‍ കാദര്‍ മൌലവിയും സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയും ഒക്കെ ചവിട്ടിനടന്ന തീകനലിലൂടെ, രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി കഴുമരത്തിലേക്ക് നടന്ന അതേ വക്കത്തുനിനുള്ള മാറ്റൊരു അബ്ദുല്‍ കാദറും ബ്രിട്ടീഷുകരന്റെ കണ്ണില്‍ തീവ്രവാധികളായിരുന്നു. അതേ തീകനലിലൂടെയാണ് പലസ്തീന്‍ യുവാകളും നടന്നു കൊണ്ടിരിക്കുന്നത്; അതേ കഴുമരത്തിലെക്കാണ് ആ പൊന്നോമന മക്കളും ... 

എല്ലാ അനീതികളെയും കടപുഴക്കിയ കാലം സാക്ഷി. ഇന്ത്യന്‍ മണ്ണില്‍ സ്വാതന്ത്ര്യത്തിന്റെ വെണ്ണിക്കൊടി പാറിയപോലെ, നേരം എത്ര ഇരിട്ടിയാലും, ചന്ദ്രന്‍റെ പ്രഭ എത്ര മങ്ങിയാലും എല്ലാ കൂരിരുട്ടുകളെയും അതിജീവിച്ചു സൂര്യന്‍ ഉദിക്കുകതന്നെ ചെയ്യും; കാലത്തിന്റെ കാവ്യ നീതി പുലരുകതന്നെ ചെയ്യും.

അബു അബ്ദുല്‍ മന്നാന്‍